ബ്രിട്ടൻ നടുക്കത്തിൽ ചാള്‍സ് രാജകുമാരനും വൈറസ് ബാധ!! കൊറോണ മരണസംഖ്യ 19,630.

ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനും കൊവിഡ് 19 സ്ഥിരീകരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഇക്കാര്യം ബ്രിട്ടീഷ് രാജകുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് ചാള്‍സ് രാജകുമാരന്‍.ബ്രിട്ടീഷ് കിരീടവകാശി ചാള്‍സ് രാജകുമാരനും കൊവിഡ് സ്ഥിരീകരിച്ചു. ചാള്‍സിന്റെ ആരോഗ്യ നില തൃപ്തികരണമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 71 കാരനായ ചാള്‍സും ഭാര്യ 72കാരിയായ കാമിലയും സ്‌കോട്‌ലാന്‍ഡിലെ ബാല്‍മൊറാലിലാണ്. കാമിലയ്ക്ക് രോഗമില്ല. ചാള്‍സും ഭാര്യയും നിലവില്‍ ബാല്‍മൊറാലില്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചിരുന്നുവെന്ന് ക്ലാരന്‍സ് ഹൗസ് വ്യക്തമാക്കി.കൊട്ടാരത്തിലെ ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചുവെന്ന സംശയത്തേ തുടര്‍ന്ന് എലിസബത്ത് രാജ്ഞി കഴിഞ്ഞ ദിവസം കൊട്ടാത്തില്‍ നിന്ന് താമസം മാറ്റിയിരുന്നു.

ലോകമൊട്ടാകെ കൊറോണ വൈറസ് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇറ്റലിയും സ്‌പെയിനും അമേരിക്കയും അടക്കമുളള രാജ്യങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ ദിനംപ്രതിയെന്നോണം മരിച്ച് വീഴുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാര്‍ മുതല്‍ ഭരണാധികാരികള്‍ വരെ കൊവിഡിന്റെ കൈപ്പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. കൊറോണ വൈറസ് ലോകത്ത് 436,024 പേരിലേക്ക് പടര്‍ന്നു. മരണസംഖ്യ 19,630 ആയി. ഇതുവരെ 111,878 പേര്‍ ചികിത്സയിലൂടെ സുഖം പ്രാപിച്ചു. 303,139 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 13,223 പേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് 3.30 മുതല്‍ 4.45 മണി വരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത് 500 മരണങ്ങളാണ്. 196 ലോകരാജ്യങ്ങളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച ഇറ്റലിയില്‍ ഒരുദിവസത്തിനുള്ളില്‍ 743 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 6,820 ആയി. സ്‌പെയിനില്‍ ചൊവ്വാഴ്ച മാത്രം മരിച്ചത് 504 പേരാണ്. മരണ സംഖ്യ ഇവിടെ 2,991 ആയി. 42,058 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 7,937 കേസുകള്‍ ഇന്നുമാത്രം റിപ്പോര്‍ട്ട് ചെയ്തു. ജര്‍മ്മനിയില്‍ 36 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് െചയ്തിട്ടുണ്ട്. 4,191 പുതിയ കേസുകള്‍ കൂടി വന്നിട്ടുണ്ട്. രോഗം ബാധിച്ചവരുടെ ആകെ എണ്ണം 31,554 ആയി. ഇറാനില്‍ മരണസംഖ്യ 2000 കടന്നു. പുതിയ 143 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രിന്‍സ് ഓഫ് വെയില്‍സും ബ്രിട്ടണിലെ അടുത്ത കിരീടാവകാശിയുമാണ് ചാള്‍സ് രാജകുമാരന്‍. ക്ലാരന്‍സ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ചാള്‍സ് രാജകുമാരവ് കൊവിഡ് 19 സ്ഥിരീകരിച്ചതായി പറയുന്നത്. ചാള്‍സ് രാജകുമാരനില്‍ കൊവിഡിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യനില തൃപ്തികരമാണ് എന്നും കൊട്ടാരം പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. കമീലയ്ക്ക് കൊവിഡ് 19 ഇല്ല സ്‌കോട്ട്‌ലാന്‍ഡിലെ വീട്ടില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചാള്‍സ് രാജകുമാരന്‍ ഐസൊലേഷനില്‍ കഴിയുകയാണ്. അദ്ദേഹം വീട്ടിലിരുന്ന് ജോലി ചെയ്യുന്നുണ്ടെന്നും കൊട്ടാരം വൃത്തങ്ങള്‍ പറയുന്നു. ചാള്‍സ് രാജകുമാരന്റെ ഭാര്യയും കോണ്‍വാള്‍ ഡച്ചസുമായ കമിലയ്ക്കും കൊവിഡ് 19 പരിശോധന നടത്തിയിട്ടുണ്ട്. കമീലയ്ക്ക് കൊവിഡ് 19 ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

കമിലയും ചാള്‍സ് രാജകുമാരനൊപ്പം സ്‌കോട്ട്‌ലന്‍ഡിലെ വസതിയില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. കഴിഞ്ഞ കുറേ ആഴ്ചകളായി നിരവധി പൊതുപരിപാടികളില്‍ ചാള്‍സ് രാജകുമാരന്‍ പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ എവിടെ നിന്നാണ് ചാള്‍സ് രാജകുമാരന് വൈറസ് പകര്‍ന്നത് എന്ന് പറയാനാകില്ലെന്നും കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 71കാരനാണ് ചാള്‍സ് രാജകുമാരന്‍. ഭാര്യ കമീലയ്ക്ക് 72 വയസ്സുണ്ട്. സ്‌കോട്ട്‌ലന്‍ഡിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിലാണ് ഇരുവരേയും കൊവിഡ് പരിശോധന നടത്തിയത്. അതേസമയം എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. കൊട്ടാരം ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് രാജ്ഞിയെ സുരക്ഷിതയാക്കിയത് എന്നാണ് സൂചന.

Top