പുതിയ കൊറോണ വൈറസ് അതിഭീകരം!..യുകെയിൽനിന്നുള്ള വിമാനങ്ങൾക്ക് നിരോധനം.

ലണ്ടൻ : ഭീകരനായ പുതിയ കൊറോണ വൈറസിനി കണ്ടെത്തി.ഈ വൈറസ് നിയന്ത്രണാതീതമാണ് എന്നാണു കണ്ടെത്തൽ .കൊറോണ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ സ്ട്രെയ്ൻ കണ്ടെത്തിയതായി ഇം​ഗ്ളണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി അറിയിച്ചു . ഈ വൈറസിന് മുൻപത്തേതിനേക്കാൾ വേ​ഗത്തിൽ പടർന്ന് പിടിക്കാൻ ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ലോകാരോ​ഗ്യ സംഘടനയെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ മാസം മാത്രം ബ്രിട്ടനിൽ കൊവിഡ് കേസുകളിൽ വലിയ കുതിച്ചു കയറ്റമാണ് ഉണ്ടായത്. പുതിയ വൈറസ് സ്ട്രെയ്നാണ് കാരണക്കാരനെന്നാണ് കണ്ടെത്തൽ.

പുതിയ സാഹചര്യത്തിൽ ലണ്ടനിലും തെക്ക് കിഴക്കൻ ഇം​ഗ്ലണ്ടിലും പ്രധാന മന്ത്രി ബോറിസ് ജോൺസൺ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇം​ഗ്ലണ്ടിലെ മറ്റിടങ്ങളിൽ ക്രിസ്മസിന് മാത്രം കൂടിച്ചേരലുകൾ വിലക്കിയിട്ടുണ്ട്. അതത് പ്രദേശങ്ങളുടെ അകത്ത് മാത്രം യാത്രകൾ നടത്തിയാൽ മതിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

വൈറസ് നിയന്ത്രണാധീതമാണ് മുന്നറിയിപ്പിനു പിന്നാലെ യുകെയിൽനിന്നുള്ള വിമാനങ്ങൾ നിരോധിക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ. യുകെയിൽനിന്നുള്ള എല്ലാ പാസഞ്ചർ വിമാനങ്ങൾക്കും ഞായറാഴ്ച മുതൽ നെതർലൻഡ് നിരോധനം ഏർപ്പെടുത്തി. ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക എന്നിവി‌ടങ്ങളിൽനിന്നുള്ള വിമാനങ്ങൾക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്നു ജർമനി അറിയിച്ചു.

ജനുവരി 1 വരെയാണു നെതർലൻഡിന്റെ വിമാന നിരോധനം. ബ്രിട്ടനിൽനിന്നുള്ള വിമാന, ട്രെയിൻ സർവീസുകൾ അർധരാത്രി മുതൽ നിർത്തിവയ്ക്കുമെന്ന് അയൽരാജ്യമായ ബെൽജിയം അറിയിച്ചു. ബ്രിട്ടിഷുകാർ അവരുടെ ക്രിസ്മസ് പദ്ധതികൾ റദ്ദാക്കി വീട്ടിൽത്തന്നെ തുടരേണ്ടിവരുമെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സ്ഥിതി ഗുരുതരമാണെന്നു ‌യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്കും പറഞ്ഞു.

രാജ്യത്ത് അതിവേഗം പടരുന്ന പുതിയതരം കൊറോണ വൈറസുണ്ടെന്നു കഴിഞ്ഞദിവസമാണു ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി സ്ഥിരീകരിച്ചത്. കണ്ടെത്തലുകൾ ലോകാരോഗ്യ സംഘടനയെ അറിയിച്ചു. ബ്രിട്ടനിൽ കോവിഡ് കേസുകളും ആശുപത്രി വാസവും കൂടി. പുതിയ വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിന്റെ ഫലമായാണു രോഗം കൂടുന്നത്. പുതിയ വൈറസ് ഉയർന്ന മരണനിരക്കിനു കാരണമാകും എന്നതിനോ വാക്സീനുകളെയും ചികിത്സകളെയും ബാധിക്കും എന്നതിനോ നിലവിൽ തെളിവുകളില്ല.

Top