ജനശദാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു..രാജ്യത്ത് കൊവിഡ് രോഗികള്‍ 16 ലക്ഷം കവിഞ്ഞു; മരണസംഖ്യ 35,000 കടന്നു; ലോകത്ത് 1.74 കോടി രോഗികളും 6.76 ലക്ഷം മരണവും

കൊച്ചി:ജനശദാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരന് യാത്രയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃശൂരിൽ എത്തിയപ്പഴാണ് കൊവിഡ് പരിശോധനാ ഫലം ലഭിച്ചത്. തുടർന്ന് എറണാകുളത്ത് ഇറങ്ങി മെഡിക്കൽ കോളജിലേക്ക് മാറുകയായിരുന്നു. ജനശദാബ്ദിയുടെ മൂന്ന് കംപാർട്ട്‌മെന്റുകൾ സീൽ ചെയ്തു.

കോഴിക്കോട് നിന്ന് കന്യാകുമാരിയിലേക്ക് യാത്ര ചെയ്തയാളുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. ഇതേ തുടർന്ന് ഇദ്ദേഹം എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിക്കുകയായിരുന്നു. കന്യാകുമാരി സ്വദേശിയായ ഇയാൾ കോഴിക്കോട് കുന്ദമംഗലത്ത സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടയിലാണ് സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് നൽകിയത്. തുടർന്ന് കന്യാകുമാരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് പരിശോധനാ ഫലം പോസിറ്റീവ് ആയ വിവരം ഏരോഗ്യ വകുപ്പ് അറിയിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറെ വിവരം അറിച്ചതിന്റെ അടിസ്ഥാനത്തിൽ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നതും.

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികള്‍ അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 55,079 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 16,38,871 ആയി. 779 പേര്‍ കൂടി മരണമടഞ്ഞതോടെ മരണസംഖ്യ 35,747 ആയി. 10,57,806 പേര്‍ ഇതുവരെ രോഗമുക്തരായി. 5,45,318 പേര്‍ ചികിത്സയില്‍ തുടരുകയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.  രാജ്യത്ത് ഇന്നലെ വരെ 1,88,32,970 കൊവിഡ് പരിശോധനകള്‍ നടത്തി. അതില്‍ 6,42,588 എണ്ണം ഇന്നലെ മാത്രമാണ് നടത്തിയതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

അതേസമയം, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 17,476,105 ആയി. 6,76,759 ആളുകള്‍ മരിച്ചു. 10,939,473 ആളുകള്‍ രോഗമുക്തരായപ്പോള്‍, 5,859,873 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. അമേരിക്കയില്‍ 4,634,985 പേര്‍ രോഗബാധിതരായപ്പോള്‍155,285 പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 2,613,789 പേര്‍ കൊവിഡ് ബാധിതരായി. 91,377 പേര്‍ ഇതിനകം മരണമടഞ്ഞു. റഷ്യയില്‍ 834,499 ആളുകളിലേക്ക് കൊറോണ വൈറസ് എത്തി. 13,802 പേര്‍ മരണമടഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ 482,169 ആളുകള്‍ രോഗികളാവുകയും 7,812 പേര്‍ മരണമടയുകയും ചെയ്തു. മെക്‌സിക്കോ ആണ് രോഗികളുടെ എണ്ണത്തിലും മരണത്തിലും മുന്നിലുള്ള മറ്റൊരു രാജ്യം. ഇവിടെ ഇതിനകം 416,179 പേര്‍ രോഗികളായി. 46,000 പേര്‍ മരണമടഞ്ഞു.

Top