രാജ്യം നിശ്ചലമാകും, കേരളത്തിലും ഞായറാഴ്ച ബസുകള്‍ ഓടില്ല, ജനതാ കര്‍ഫ്യൂ

രാജ്യം ഞായറാഴ്ച നിശ്ചലമാകും. ഞായറാഴ്ച ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് പ്രഖ്യാപിച്ച മോദിക്ക് പിന്തുണയുമായി കേരളവും. ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി സംസ്ഥാനത്തെ സ്വകാര്യ ബസ് സര്‍വീസ് നടത്തില്ല. ഞായറാഴ്ച സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 22ന് ഞായറാഴ്ചയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഒന്‍പത് മണി വരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് ജനങ്ങളോട് പ്രധാനമന്ത്രി
അഭ്യര്‍ഥിച്ചിരിക്കുന്നത്.

കൊറോണയുടെ പശ്ചാത്തലത്തില്‍, വ്യാഴാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
നേരത്തെ ഞായറാഴ്ച സംസ്ഥാനത്തെ ഹോട്ടലുകളും ബേക്കറികളും അടച്ചിടുമെന്ന് കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്തെ എല്ലാ ഷോപ്പിങ് മാളുകളും അടച്ചു. പലചരക്കു കടകള്‍, മരുന്ന് കടകള്‍ എന്നിവ മാത്രം തുറന്നാല്‍ മതിയെന്നാണ് നിര്‍ദേശം.

Top