മൂന്നാറിലെത്തിയ വിദേശി പാറമേക്കാവും കുട്ടനെല്ലൂര്‍ ക്ഷേത്ര ഉത്സവത്തിനുമെത്തി, അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനുമെത്തി, കൈ കൊടുക്കുകയും സെല്‍ഫിയും

മൂന്നാറിലെത്തിയ ബ്രിട്ടീഷ് പൗരനും സംഘവും സഞ്ചരിച്ച സ്ഥലങ്ങള്‍ ആശങ്കയുണ്ടാക്കുന്നു. വിവിധയിടങ്ങളിലാണ് ഇവര്‍ സന്ദര്‍ശനം നടത്തിയിരിക്കുന്നത്. തൃശൂര്‍ പാറമേക്കാവ് ക്ഷേത്ര ഉത്സവത്തിനും കുട്ടനെല്ലൂര്‍ ഉത്സവത്തിനുമെത്തി. അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനും വിദേശിയും സംഘവും എത്തിയിട്ടുണ്ട്. വിവിധ ഹോട്ടലുകളില്‍ നിന്ന് ഇവര്‍ ഭക്ഷണം കഴിച്ചു. കണക്കുകള്‍ ആശങ്കയുണ്ടാക്കുന്നു. നിരവധിപേരാണ് നിരീക്ഷണത്തിലുള്ളത്. മാര്‍ച്ച് എട്ടിനാണ് ബ്രിട്ടീഷ് പൗരനും സംഘവും തൃശ്ശൂരിലെത്തിയത്.

അതിരപ്പിള്ളിയിലെയും ചെറുത്തുരുത്തിയിലെയും ഹോട്ടലുകളില്‍ നിന്ന് ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ അടച്ചിരിക്കുകയാണ്. ഇതോടെ ചെറുത്തുരുത്തിയില്‍ 56 ഓളം പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിനിടെ നടത്തിയ വിശദമായ പരിശോധനയിലാണ് ബ്രിട്ടീഷ് പൗരനുള്‍പ്പെട്ട സംഘം കുട്ടനെല്ലൂരിലെ ഉത്സവത്തില്‍ പങ്കെടുത്ത വിവരങ്ങള്‍ പുറത്തുവരുന്നത്.

ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഉത്സവത്തിലെത്തി നിരവധി പേര്‍ക്ക് കൈ കൊടുക്കുകയും പലരുമായി ചേര്‍ന്ന് സെല്‍ഫി എടുക്കുകയും ചെയ്തിരുന്നു. വൈകീട്ട് മൂന്നരയോടെ പാറമേക്കാവ് ക്ഷേത്രത്തിന് സമീപവും എത്തിയ ശേഷമാണ് ഇവര്‍ മടങ്ങിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് ജില്ലയില്‍ നല്‍കിയിരിക്കുന്നത്. തൃശ്ശൂരില്‍ മിക്ക സ്വകാര്യ ബസുകളും സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കെഎസ്ആര്‍ടിസിയും സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. തൃശ്ശൂര്‍ ജില്ലയില്‍ 2003 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്.

Top