‘ദി ലൈറ്റ് ഓഫ് ഹോപ്പ് ‘കോവിഡ് 19 നെ ആസ്പദമാക്കി ലോകത്തെ ആദ്യത്തെ സിനിമ തുളുവിൽ തയാറാകുന്നു.

ലോക സിനിമയെ അപേക്ഷിച്ചു വളരെ ചെറിയ സ്ഥാനമാണ് തുളു സിനിമകുള്ളത്. ദക്ഷിണ കന്നഡ ജില്ലയിലും ഉഡുപ്പി ജില്ലയിലും മാത്രമാണ് തുളു സംസാരിക്കുന്ന ആളുകൾ ഉള്ളത്. ചുരുക്കം തുളു സിനിമകൾ ദേശീയ തലത്തിൽ അവാര്ഡുകളൊക്കെ നേടിയിട്ടുണ്ട്. അങ്ങനെയൊരു ചലച്ചിത്ര ലോകത്തിൽ നിന്ന് വളരെ വത്യസ്തമായ കാലിക പ്രസക്തിയുള്ള ഒരു സിനിമ വരുന്നു.

കോവിഡ് 19 അഥവാ കൊറോണ വൈറസ് കാരണം ലോകം മൊത്തം നെട്ടോട്ടമോടുന്നതു നമുക്കെല്ലാം അറിയാം. അതെ കോവിഡ് 19 നെ ആസ്പദമാക്കി ലോകത്തെ ആദ്യത്തെ സിനിമ തുളുവിൽ തയാറാക്കാൻ പോകുന്നു. സിനിമയുടെ പേര് ജിറ്റികെ THE LIGHT OF HOPE (JEETIKE) എന്നാണ്. പന്തം എന്നാണ് മലയാളം അർഥം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നല്ല നടനുള്ള കർണാടകം സ്റ്റേറ്റ് അവാർഡ് ജേതാവും മംഗളാരപുരം നിവാസിയുമായ നവീൻ ഡി പഡിൽ ആണ് നായകൻ. കുറെ മലയാളീ സാനിദ്യം കൊണ്ട് ശ്രദ്ധേയമാണ് ഇ തുളു സിനിമ. മലയാളിയായ മഞ്ചേശ്വരം സ്വദേശി രൂപ വർക്കാടിയാണ് നായിക. നാടക നടനായ നവീൻ ഡി പഡിൽ സിനിമ അഭിനയം തുടങ്ങിയത് മെഗാസ്റ്റാർ മമ്മുട്ടിയുടെയും അടൂർ ഗോപകൃഷ്ണന്റെയും വിധേയനിലൂടെയാണ് എന്ന പ്രത്യേകതയും ഉണ്ട്. മമ്മുട്ടിയുടെ ശിക്കാരി എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

സിനിമയുടെ കഥയും സംവിധാനവും മലയാളിയായ സന്തോഷ് മടയാണ്. മലയാളം സംവിധായകൻ ശ്രീ ജയരാജിന്റെയും കമലിന്റെയും റോഷൻ ആൻഡ്രെസിന്റെയും കൂടെ ജോലിചെയ്തിട്ടുള്ള സന്തോഷ് ശ്രീ കൈതപ്രത്തിന്റെ അനന്തരവനാണ്. ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കുന്നത് തുളുവിലെ പ്രസക്ത എഴുത്തുകാരനായ ശഷിരാജ്‌ കാവൂരാണ്.സംഗീതം മലയാളം സിനിമ സംഗീത സംവിധായകനും കൈതപ്രത്തിന്റെ മകനുമായ ദീപാങ്കുരൻ കൈതപ്രം .ദേശി ഫ്‌ലിക്‌സ് ന്റെ ബാന്നറിൽ സ്വേതാ കാർത്തിക്കാന് സിനിമ നിർമിക്കുന്നത്. ലോക്കഡോൺ ശേഷം ഉടനെ ഷൂട്ടിംഗ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. മംഗലാപുരം പരിസരമാണ് മെയിൻ ലൊക്കേഷൻ

Top