കോവിഡ് രോഗ ബാധ: ഇന്ത്യ രണ്ടാം സ്ഥാനത്ത്!.24 മണിക്കൂറിനിടെ 512 മരണങ്ങൾ.

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം പെരുകുകയാണ്. ഇന്ന് രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 86 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 44,281 പേർക്കാണ്. ഇതോടെ ആകെ രോഗബധിതരുടെ എണ്ണം 86,36,012 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 512 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 1,27,571 ആയി.

11,53,294 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്.

ആകെ പരിശോധനകളുടെ എണ്ണം 12 കോടി കടന്നു. നിലവിൽ ലോകത്ത് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത് മഹാരാഷ്ട്രയിലാണ്. പ്രതിദിന രോഗമുക്തര്‍ അരലക്ഷം കടന്നത് രാജ്യത്ത് ആശ്വാസം പകരുന്നുണ്ട്. രോഗമുക്തരായവരുടെ എണ്ണം 80 ലക്ഷം കടന്നു. 80,13,784 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. രോഗമുക്തിനിരക്ക് 92.79 ശതമാനമായി ഉയർന്നിട്ടുണ്ട്.

കേരളത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 6010 പേര്‍ക്കാണ്.

5188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6698 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,16,359 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,97,041 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,318 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2039 പേരെയാണ് സംസ്ഥാനത്ത് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top