സംസ്ഥാനത്തിനകത്ത് പൊതുഗതാഗതത്തിന് അനുമതി. നിയന്ത്രണങ്ങളോടെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം.

തിരുവനന്തപുരം:സംസ്ഥാനത്തിനകത്ത് പൊതുഗതാഗതത്തിന് അനുമതി. അന്തർജില്ലാ ബസ് സർവ്വീസുകൾ നാളെ തുടങ്ങും. എന്നാൽ അന്തർ സംസ്ഥാന ബസുകളുടെ കാര്യത്തിൽ തീരുമാനമായില്ല. ലോക് ഡൗൺ ഇളവുകളെക്കുറിച്ച് തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

പകുതി സീറ്റിൽ മാത്രമേ യാത്രക്കാരെ അനുവദിക്കൂ. യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. അതേ സമയം അന്തർജില്ലാ ബസ് സർവ്വീസുകൾക്ക് അധികനിരക്ക് ഈടാക്കും. ജൂൺ എട്ടിന് ശേഷം നിയന്ത്രണങ്ങളോടെ ഹോട്ടലുകൾക്ക് പ്രവർത്തിക്കാം. ആരാധനാലയങ്ങളുടെ കാര്യത്തിൽ മതമേലധ്യക്ഷൻമാരുമായി ചർച്ച ചെയ്ത ശേഷം പിന്നീട് തീരുമാനമെടുക്കും.

Top