കേന്ദ്രം രണ്ടാം സാമ്പത്തിക പാക്കേജിനും സാധ്യത. കൂടുതൽ ഇളവുകൾ കേന്ദ്രം പ്രഖ്യാപിച്ചേക്കും.

ന്യൂഡൽഹി:കൊറോണ ലോകത്തെ വേട്ടയാടി തുടങ്ങിയതിനാൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടിയാണ് വരാനിരക്കുന്നതെന്ന് ഐഎംഎഫ്. ആഗോള സാമ്പത്തിക വളര്‍ച്ചാനിരക്ക് മൈനസ് മൂന്നുവരെയായി താഴാം. സാമ്പത്തിക തകര്‍ച്ച ഭയന്ന് ഇപ്പോള്‍ വിപണികള്‍ തുറക്കാന്‍ ശ്രമിച്ചാല്‍ മരണനിരക്ക് കുത്തനെ ഉയരുമെന്നും ഐഎംഎഫ് മുന്നറിയിപ്പ്.ഏപ്രിലാണ് ഏറ്റവും ക്രൂരമായ മാസം എന്ന ടി.എസ് എലിയറ്റിന്‍രെ കവിത ഉദ്ധരിച്ചാണ് ഐഎംഎഫ് മേധാവി ക്രിസ്തലീന ജോര്‍ജിയേവ ലോക സാമ്പത്തിക സ്ഥിതി അവതരിപ്പിച്ചത്. ആഗോള ചരിത്രത്തിലെ ഏറ്റവും മോശം മാസമായി 2020 ഏപ്രില്‍ മാറി.

അതേസമയം ഏപ്രിൽ 20ന് ശേഷം ഇപ്പോൾ പ്രഖ്യാപിച്ചതിന് പുറമെ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ നീക്കം. സാമ്പത്തിക പാക്കേജ് അടക്കം കൂടുതല്‍ ഉത്തേജന നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ചര്‍ച്ച ചെയ്തു.ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനങ്ങള്‍ വഴി എല്ലാ ഉത്പന്നങ്ങളും വില്‍ക്കാന്‍ അനുമതി നല്‍കും. നിലവില്‍ അവശ്യവസ്തുക്കള്‍ മാത്രമേ ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനങ്ങള്‍ വഴി വില്‍ക്കാന്‍ അനുമതിയുള്ളൂ. സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലും കുടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും.

നേരത്തെ പ്രഖ്യാപിച്ച ഒരുലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ പാക്കേജിന് സമാനമായ രണ്ടാം പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. കൂടുതല്‍ ധനസഹായം വേണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യവും പ്രധാനമന്ത്രിയുമായുള്ള ധനമന്ത്രിയുടെ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. സംസ്ഥാനങ്ങള്‍ വായ്പ ലഭ്യമാക്കാന്‍ ആലോചനയുണ്ട്. മുദ്രാ വായ്പകള്‍ വിലുപമാക്കുന്നതും സാമൂഹിക ക്ഷേമ പദ്ധതികള്‍ പുന:ക്രമീകരിക്കുന്നതും പരിഗണനയിലുണ്ട്. ചെറുകിട ഇടത്തരം വ്യവാസയത്തിന് 15,000 കോടി രൂപയുടെ ഫണ്ടും പ്രഖ്യാപിച്ചേക്കും.വിനോദസഞ്ചാരം, ടെക്സ്റ്റൈല്‍സ്, വ്യോമയാന രംഗങ്ങള്‍ക്ക് സാഹയം നല്‍കും. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ആശ്വാസ നടപടികളും ഉടനുണ്ടാകും. ആറര ലക്ഷം റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റ്, ആര്‍.എന്‍.എ എക്സ്ട്രാക്ഷന്‍ കിറ്റുകള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് അയച്ചിട്ടുണ്ട്. ഈ കിറ്റുകൾ ഇന്ന് ഇന്ത്യയിലേക്ക് എത്തും.

Top