സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം ശക്തം. 13 ജില്ലകളിലും ജനിതകമാറ്റം വന്ന തീവ്ര വ്യാപന ശേഷിയുള്ള വൈറസ്.

തിരുവനന്തപുരം: സംസ്ഥാനത്ത് 13 ജില്ലകളിലും ജനിതകമാറ്റം വന്ന വൈറസ് സാനിധ്യമുണ്ടെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് മുൻപ് പല ജില്ലകളിൽ നിന്നായി ശേഖരിച്ച സാമ്പിൾ ഫലമാണ് സർക്കാരിന് ലഭിച്ചത്. സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം ശക്തം. മിക്ക ജില്ലകളിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യമുണ്ടെന്ന് പഠനം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയെയാണ് വൈറസ് വ്യതിയാനം പഠിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയത്.

വോട്ടെടുപ്പിന് ശേഷം വ്യാപനം ഗുരുതരമായി കൂടിയതിന് കാരണവും ജനിതകമാറ്റം വന്ന വൈറസ് തന്നെയെന്നാണ് വിലയിരുത്തൽ. പത്തനംതിട്ട ജില്ലയിൽ മാത്രമാണ് ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്താത്തത്.13 ജില്ലകളിലും ബ്രട്ടീഷ് വകഭേദം വൈറസ് കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് വൈറസ് വകഭേദം കൂടുതല്‍ കണ്ടെത്തിയത് കണ്ണൂര്‍ ജില്ലയിലാണ്. 75 ശതമാനം. വയനാട്, മലപ്പുറം, കാസർകോട്, എറണാകുളം ജില്ലകളിലും 50 ശതമാനത്തിന് മുകളിലാണ് യുകെ വകഭേദം വന്ന വൈറസുകൾ. ഈ വൈറസുകൾക്ക് വ്യാപന ശേഷി കൂടുതലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു മാസത്തിനിടെ വൈറസ് വ്യാപനം രൂക്ഷമായെന്ന് പഠനം തെളിയിക്കുന്നു. ഏപ്രിൽ ആദ്യം മുതൽ തന്നെ വ്യാപനം ശക്തമാണ്. വടക്കൻ ജില്ലകളിലാണ് യു.കെ വകഭേദം കണ്ടെത്തിയത്.തീവ്രത കൂടിയ സൗത്ത് ആഫ്രിക്കൻ വകഭേദം സംസ്ഥാനത്തെ നഗരങ്ങളിൽ വ്യാപിച്ചിട്ടുണ്ടെന്നും കണ്ടെത്തി.ടെസ്റ്റ് പോസിറ്റിവിറ്റി വർധിച്ച സ്ഥലങ്ങളിൽ പടർന്നത് ജനിതക മാറ്റം വന്ന വൈറസാണെന്നും പഠനത്തിൽ പറയുന്നു. എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും ജനിതക മാറ്റം കണ്ടെത്താൻ സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്.

Top