കോവിഡ് :തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: ഉറവിടമറിയാത്ത കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ നാളെ മുതൽ ഒരാഴ്ചത്തേക്ക് തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കടുത്ത നിയന്ത്രണങ്ങളാണ് നിലവിൽ വരുന്നത്. പ്രധാന റോഡുകൾ എല്ലാം അടച്ചിടും. മെഡിക്കൽ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാനാണ് തീരുമാനം. സർക്കാർ സ്ഥാപനങ്ങൾക്കും തൽക്കാലം പ്രവർത്തന അനുമതിയില്ല.

അവശ്യസാധനങ്ങൾ പോലീസ് വീട്ടിലെത്തിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. നഗരത്തിലെ KSRTC ഡിപ്പോകൾ അടച്ചിടാനും നിർദേശമുണ്ട്. മരുന്ന് കടകളിൽ പോകാൻ സത്യവാങ് മൂലം വാങ്ങേണ്ടി വരും. നഗരത്തിൽ പ്രവേശിക്കാനും പുറത്തിറങ്ങാനും ഒരു വഴിമാത്രമാണ് അനുവദിച്ചിട്ടുള്ളത്. തൽക്കാലം നിയന്ത്രണം തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ മാത്രം.

Top