കെ മുരളീധരന്‍ എംപിക്ക് കോവിഡ് പരിശോധന!..മരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തി! കെ മുരളീധരൻ എംപി നിരീക്ഷണത്തിൽ

കോഴിക്കോട്: കെ മുരളീധരന്‍ എം.പിക്ക് കോവിഡ് പരിശോധന നടത്തണമെന്ന്‌ കോഴിക്കോട് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കോവിഡ് ബാധ സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹചടങ്ങില്‍ എം.പി പങ്കെടുത്തതിനെ തുടര്‍ന്നാണ് പരിശോധന നടത്താന്‍ കളക്ടർ ആവശ്യപ്പെട്ടത്.എംപിയോട് സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാനും നിർദേശിച്ചിട്ടുണ്ട്.

കോഴിക്കോട് പന്നിയങ്കരയിൽ ക്വാറന്റീനിൽ കഴിയവേ മരിച്ച മുഹമ്മദ് കോയക്ക് കൊവിഡ് സ്ഥിരീകരിച്ചു. പന്നിയങ്കര മേലേരിപ്പാടത്തെ എംപി മുഹമ്മദ് കോയ ആണ് മരിച്ചത്. കുടുംബാംഗങ്ങൾ കൊവിഡ് ബാധിതരായി ചികിത്സയിലാണ്. കോഴിക്കോട് ജില്ലയിൽ നിന്ന് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. ഇന്നലെ മെഡിക്കൽ കോളജിൽ മരിച്ച റുഖ്യാബി(57) കൊവിഡ് ബാധിതയായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം,കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ വിവാഹ ചടങ്ങുകൾ കണ്ണൂരിലെ വീട്ടില്‍വച്ചായിരുന്നു. ഇവിടെ നടന്ന ചടങ്ങില്‍ കെ മുരളീധരന്‍ എംപി പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് കെ മുരളീധരനും അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്കും കോവിഡ് പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം കെ മുരളീധരന്‍ എംപി ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

Top