സംസ്ഥാനത്ത് വീണ്ടും കോവി‍ഡ് മരണം; മരിച്ചത് മുംബൈയിൽനിന്നെത്തിയ വയോധിക.തൃശ്ശൂരിലെ ആദ്യത്തെ കോവിഡ് മരണമാണിത്

തൃശൂർ‌ :കേരളത്തിൽ വീണ്ടും കോവി‍ഡ് മരണം. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഖദീജക്കുട്ടി (73) ആണ് മരിച്ചത്.കോവിഡിൽ നിന്ന് രക്ഷ തേടി ഹോട്ട്സ്പോട്ടായ മൂംബെയിൽ നിന്ന് ജന്മനാട്ടിലേക്ക് മടങ്ങിയെങ്കിലും ഖദീജയ്ക്ക് വീടണയാനായില്ല. യാത്ര പതിവഴിയിൽ ഉപേക്ഷിച്ച് ഖദീജ മടങ്ങി. മരണ ശേഷമാണ് എഴുപത്തിമൂന്നുകാരിയായ ഖദീജയുടെ സ്രവ സാമ്പിൾ പരിശോധിച്ചത്. പരിശോധന ഫലം പോസിറ്റീവ് ആയി. തൃശ്ശൂരിലെ ആദ്യത്തെ കോവിഡ് മരണമാണ് ഇത് .

ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം നാലായി.പാലക്കാട് വഴി പ്രത്യേക വാഹനത്തിൽ പെരിന്തൽമണ്ണ വരെ മറ്റുമൂന്നു പേർക്കൊപ്പം യാത്ര ചെയ്തുവന്ന ഇവർക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് ആംബുലൻസിൽ മേയ് 20ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും അതിന് മുമ്പ് മരണം സംഭവിച്ചു.തുടർ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.


മക്കളോടൊപ്പം താമസിക്കാന്‍ മുംബൈയില്‍ പോയ ഖദീജക്കുട്ടിക്ക് ലോക്ഡൗണിനെ തുടര്‍ന്ന് മടങ്ങി വരാന്‍ സാധിച്ചിരുന്നില്ല. ഇളവുകള്‍ അനുവദിച്ചതോടെ സ്വദേശത്തേക്ക് മടങ്ങിയതായിരുന്നു. മറ്റ് മൂന്ന് പേരോടൊപ്പം കാറില്‍ പാലക്കാട് വഴി വന്ന ഖദീജയ്ക്ക് പെരിന്തല്‍മണ്ണയിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.മകന്‍ ആംബുലന്‍സില്‍ എത്തി പെരിന്തല്‍മണ്ണയില്‍ നിന്ന് കുട്ടിക്കൊണ്ടു വന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലാക്കി. മരിച്ചതിന് ശേഷമാണ് ഇവരുടെ സ്രവ സാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചത്. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മകനെയും ആംബുലന്‍സ് ഡ്രൈവറെയും നിരീക്ഷണത്തിലാക്കി.

Top