ആശങ്ക കൂടുന്നു !മലപ്പുറം കളക്ടർക്കും ഡെപ്യൂട്ടി കളക്ടർക്കും കൊറോണ സ്ഥിരീകരിച്ചു.

മലപ്പുറം :കേരളത്തിൽ കൊറോണ വ്യാപനത്തിൽ ആശങ്ക കൂടുകയാണ് .അതിനിടെയാണ് മലപ്പുറത്ത് കൊറോണ വ്യാപനം ആശങ്കയേറുന്നു. ജില്ലാ പോലീസ് മേധാവിയ്ക്ക് പിന്നാലെ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന് കൊറോണ സ്ഥിരീകരിച്ചു. കലക്ടറും ഡെപ്യൂട്ടി കളക്ടറും ഉന്നത ഉദ്യോഗസ്ഥരുമടക്കം 21 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഇന്നലെ പൊലീസ് മേധാവിയ്ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജില്ലാ കളക്ടർ കെ ഗോപാല കൃഷ്ണന് കോറോണ സ്ഥിരീകരിച്ചത് . മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുൽ കരീമിന് ഇന്നലെയാണ് കൊറോണ സ്ഥിരീകരിച്ചത്.

പൊലീസ് മേധാവി കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. അതിനു ശേഷം നടത്തിയ പരിശോധനയിലാണ് കോറോണ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരോട് സ്വയം നിരീക്ഷണത്തിൽ പോകാനും അതുപോലെ കൊറോണ ടെസ്റ്റ് നടത്താനും ആരോഗ്യമന്ത്രി അടക്കം നിർദ്ദേശിച്ചിരുന്നു. ഏതാനും ദിവസങ്ങളായി ജില്ലയിൽ വലിയ രീതിയിലുള്ള രോഗവ്യാപനമാണ് റിപ്പോർട്ട് ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top