എറണാകുളത്ത് ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് വയസുകാരന് കൊറോണ !നേഴ്‌സായ അമ്മ കുട്ടിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞു ആരോഗ്യവകുപ്പിന്റെ അറിയിച്ചു .പ്രവാസികൾ മാതൃകയാക്കേണ്ട നടപടി

കൊച്ചി: എറണാകുളത്ത് മൂന്ന് വയസുകാരന് കൊറോണ സ്ഥിരീകരിച്ചു. മാതാപിതാക്കൾക്കൊപ്പം ഇറ്റലിയിൽ നിന്ന് എത്തിയ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴാം തീയതി രാവിലെ 6.30നാണ് ഇവർ നാട്ടിലെത്തിയത്. കുട്ടിയുടെ രക്ഷിതാക്കൾക്കും നേരിയ തോതിൽ പനിയുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

ഇറ്റലിയിൽ നിന്നും കൊച്ചിയിലെത്തിയ മൂന്ന് വയസ്സുകാരിക്ക് കൊറോണ സ്ഥിരീകരിക്കാനായത് മാതാവിന്റെ ഇടപെടൽ ആയിരുന്നു . ഇറ്റലിയിൽ നേഴ്സായ മാതാവ് കുട്ടിയെ പരിശോധിക്കാൻ ആവിശ്യപ്പെടുകയായിരുന്നു. കണ്ണൂർ സ്വദേശികളായ ഇവരെ സ്വീകരിക്കാൻ കണ്ണൂരിൽ നിന്നും ബന്ധുക്കൾ എയർപോർട്ടിൽ എത്തിയിരുന്നു. എന്നാൽ ഇവരെ കാണാതെ ഫ്ളൈറ്റ് ഇറങ്ങിയപ്പോൾ തന്നെ കുട്ടിയുടെ മാതാവ് കുഞ്ഞിന് പനിയുണ്ട് എന്ന് ആരോഗ്യ പ്രവർത്തകരോട് പറയുകയായിരുന്നു. ഉടൻ തന്നെ ഇവർക്ക് മാസ്‌ക്കും കൈയുറകളും നൽകുകയും ആംബുലൻസിൽ കളമശ്ശേരി മെഡിക്കൾ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ ഇവരുടെ കഫം എടുക്കുകയും പരിശോധനയ്ക്കായി അയക്കുകയുമായിരുന്നു. ഇന്ന് രാവിലെയാണ് കുട്ടിയുടെ റിസൾട്ട് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് വന്നത്. ഇതോടെ കുട്ടിക്ക് കൂടുതൽ പരിചരണം ലഭ്യമാക്കിയിരിക്കുകയാണ്. മാതാപിതാക്കൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇവരും നിരീക്ഷണത്തിലാണ്. ഏഴാം തീയതി എത്തിയ കുടുംബം ബന്ധുക്കളെ കാണാതെ തന്നെ മെഡിക്കൽ കോളേജിലേക്ക് പോയത് ഏറെ ആശ്വാസമായി എന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. കണ്ണൂരിലെ ഇരിട്ടിക്കാരാണ് ഇവർ.

വിമാനത്താവളത്തിൽ എത്തിയപ്പോൾ കുട്ടിയ്ക്ക് പനി ഉണ്ടായിരുന്നു. ഉടൻതന്നെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. EK513 വിമാനത്തിലാണ് ഇവർ നാട്ടിൽ എത്തിയത്. ഇറ്റലിയിൽ നിന്ന് ദുബായ് വഴിയാണ് കേരളത്തിൽ എത്തിയത്.ഇവർക്കൊപ്പം എത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ അറിയിച്ചു. പരിഭ്രാന്തി വേണ്ടെന്നും മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. സംസ്ഥാനത്ത് നിലവിൽ കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ആറായി. പത്തനംതിട്ടയിൽ ഇന്നലെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ഇറ്റലിയിൽ നിന്ന് എത്തിയ റാന്നിയിലെ മൂന്നംഗ കുടുംബത്തിനും ഇവരുടെ ബന്ധുക്കളായ ദമ്പതികൾക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേരും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിൽ ശനിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം വീണ്ടും ഇവരുടെ സ്രവങ്ങൾ പരിശോധിക്കും. റാന്നിയിലെ വീട്ടിലെത്തി ഇവരുമായി സമ്പർക്കം പുലർത്തിയ കോട്ടയം സ്വദേശികളായ നാല് വയസുകാരനടക്കം പതിനഞ്ചോളം ബന്ധുക്കൾ നിരീക്ഷണത്തിലാണ്. കഴിഞ്ഞ മാസം 29നാണ് മൂന്നംഗ കുടുംബം ഇറ്റലിയിൽ നിന്നെത്തിയത്.

കൊച്ചി വിമാനത്താവളത്തിൽ പരിശോധനയ്‌ക്ക് വിധേയരാകാതെ ടാക്സിയിൽ റാന്നിയിലേക്ക് പോവുകയായിരുന്നു. അന്ന് മുതൽ വെള്ളിയാഴ്ച വരെ ഇവർ ആളുകളുമായി ഇടപഴകുകയും പൊതുസ്ഥലങ്ങളിൽ പോവുകയും ചെയ്‌തു.ഫെബ്രുവരി 29നാണ് 55 കാരനും ഭാര്യയും 22-കാരനായ മകനും ഇറ്റലിയില്‍ നിന്ന് നാട്ടിലെത്തിയത്. ബന്ധുവിന് പനി വന്നതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കൊറോണ ലക്ഷണങ്ങൾ ശ്രദ്ധിയിൽപ്പെട്ടത്.

തുടർന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഇറ്റലിയിൽ നിന്ന് എത്തിയവരോട് ആശുപത്രിയിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവർ വിമുഖത കാണിച്ചിരുന്നുവെന്ന് മന്ത്രി കെ.ക.ശൈലജ പറഞ്ഞു.ഫെബ്രുവരി 29-ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ (ക്യു.ആര്‍-126) വെനീസ്-ദോഹ വിമാനത്തിലാണ് യാത്ര ചെയ്തത്. 11.20ന് വിമാനം ദോഹയിലെത്തി. ഒന്നര മണിക്കൂറിന് ശേഷം ഖത്തര്‍ എയര്‍വേയ്‌സിന്റെ തന്നെ ക്യൂ.ആര്‍ 514 വിമാനത്തില്‍ കൊച്ചിയിലേക്ക് വരികയായിരുന്നു. ഈ വിമാനത്തിൽ സഞ്ചരിച്ചവർ ആരോഗ്യ വകുപ്പ് അധികൃതരെ സമീപിക്കണമെന്ന് മന്ത്രി നിർദേശം നൽകി.

അമ്മയുടെയും അച്ഛന്റെയും സാമ്പിളുകൾ വീണ്ടും പരിശോധനക്ക് അയച്ചിരിക്കുകയാണ്. വിമാനത്തിലെ സഹയാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. ഇത് വിവിധ ജില്ലകൾക്കു കൈമാറും. കുട്ടിയുമായി സമ്പർക്കത്തിലായവർ നീരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കോ വിഡ് 19 നുമായി ബന്ധപ്പെട്ട് എറണാകുളം മെഡിക്കൽ കോളേജിൽ 12 പേരാണ് ഐസൊലേഷനിലുള്ളത്. കൊറോണ ജാഗ്രതാ ലിസ്റ്റിലേക്ക് ഇറ്റലി എത്തിയതിന് ശേഷം മാർച്ച മൂന്ന് മുതൽ യൂണിവേഴ്‌സൽ സ്‌ക്രീനിങ് സംവിധാനം ഉപയോഗിച്ച് ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

കുട്ടിക്ക് പനിയുണ്ട് എന്ന് തിരിച്ചറിഞ്ഞ ഉടനെ വിമാനത്താവളത്തിൽ സജീകരിച്ച പ്രത്യേക സംവിധാനം വഴി പുറത്തെത്തിച്ച് പ്രത്യേക ആംബുലൻസിൽ എണറാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. ഈ വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരുടെ ലിസ്റ്റ് എടുത്ത് അതാത് ജില്ലകൾക്ക് കൈമാറാനുള്ള തിരക്കിട്ട ശ്രമത്തിലാണ് എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവർത്തകർ ഇപ്പോഴുള്ളത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്ന് ഇവർ വന്നിറങ്ങിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ അടക്കം പരിശോധനക്ക് വിധേയമാക്കും.

Top