കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്കും കൊവിഡ് സ്ഥിരീകരിച്ചു.

ന്യുഡൽഹി :കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്കും കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്രമന്ത്രി സഭയിൽ ഒരു അംഗത്തിന് കോവിഡ് ബാധിക്കുന്നത് ഇത് ആദ്യമായാണ്. അമിത് ഷാ തന്നെയാണ് തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഈ വിവരം പങ്കുവച്ചത്.’കൊറോണയുടെ പ്രാരംഭ ലക്ഷണം കണ്ടപ്പോൾ തന്നെ ടെസ്റ്റ് ചെയ്തു. റിസല്‍ട്ട് പോസിറ്റീവ് ആണ്. എന്റെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ ഡോക്ടർമാരുടെ ഉപദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് സമ്പർക്കം പുലർത്തിയ എല്ലാവരും ദയവായി നിരീക്ഷണത്തിൽ കഴിയണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു’, അമിത് ഷാ ട്വീറ്റ് ചെയ്തു.

യെദ്യൂരപ്പ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിക്കുകയാണെന്നും യെദ്യൂരപ്പയുടെ ട്വറ്റിലൂടെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ എന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവാണ്. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. അടുത്തിടെ എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു ‘ യെദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു.ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട് രാജ്ഭവനിലെ 87 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗിനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചരുന്നു.

Top