ജയ്റ്റ്ലി ഗുരുതരാവസ്ഥയില്‍; വെന്‍റിലേറ്ററിലേക്ക് മാറ്റി

ന്യൂഡൽഹി∙ എയിംസിൽ ചികിത്സയിൽ കഴിയുന്ന മുൻ കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ ആരോഗ്യനില കൂടുതൽ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചയായി എയിംസില്‍ പ്രവേശിപ്പിച്ചിരുന്ന മന്ത്രിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ഇന്നലെ പ്രസിഡന്റ് രാംനാഥ് കോവിന്ദ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോഗ്യമന്ത്രി ഹർഷവർധൻ അടക്കമുള്ളവർ ജയ്റ്റ്ലിയെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.

ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഈ മാസം ഒൻപതിനാണ് ജയ്റ്റ്ലിയെ എയിംസിൽ പ്രവേശിപ്പിച്ചത്. ജയ്റ്റ്ലിയുടെ ആരോഗ്യപുരോഗതിയ്ക്കായി ഡോക്ടര്‍മാര്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു.

Top