ഒറ്റ അനധികൃത കുടിയേറ്റക്കാരനെപ്പോലും ഇന്ത്യയില്‍ നിര്‍ത്തില്ല- അമിത് ഷാ

ന്യുഡൽഹി : ഒരു അനധികൃത കുടിയേറ്റക്കാരനെപ്പോലും ഭാരതത്തിൽ തുടരാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ പൗരത്വ പട്ടികയനുസരിച്ചുള്ള നടപടികള്‍ കൃത്യമായി നടപ്പാക്കുമെന്നും ഷാ വ്യക്തമാക്കി.നോര്‍ത്ത്-ഈസ്റ്റേണ്‍ കൗണ്‍സിലിന്റെ 68-ാമത്തെ സമ്മേളനത്തില്‍ എട്ടു വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാര്‍ പങ്കെടുത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എന്‍.ഇ.സിയുടെ ചെയര്‍മാന്‍ കൂടിയായ അമിത് ഷാ.അവസാനഘട്ട പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം ആദ്യമായാണ് അമിത് ഷാ അസം സന്ദര്‍ശിച്ചത്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് നിരവധിപേര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഒറ്റ അനധികൃത കുടിയേറ്റക്കാരനെപ്പോലും രാജ്യത്ത് നിര്‍ത്താന്‍ ഇന്ത്യാ ഗവണ്‍മെന്റ് അനുവദിക്കില്ല. അത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.’ അമിത് ഷാ പറഞ്ഞു.‘ഇത് സമയബന്ധിതമായി തന്നെ പൂര്‍ത്തീകരിക്കും’-ദേശീയ പൗരത്വ പട്ടികയെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം പറഞ്ഞു.

ഹെറാൾഡ് വാര്‍ത്തകള്‍ ഫെയ്‌സ് ബുക്കിൽ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

3,30,27,661 പേരാണ് പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാന്‍ വേണ്ടി അപേക്ഷിച്ചിരിക്കുന്നത്. അവസാന പട്ടികയല്‍ 3,11,21,004പേര്‍ ഉള്‍പ്പെടുകയും 19,06,657 പുറത്താക്കപ്പെടുകയും ചെയ്തുവെന്ന് എന്‍.ആര്‍.സിയുടെ ഏകോപന സമിതി ഓഫീസ് ആഗസ്റ്റ് 31 ന് അറിയിച്ചിരുന്നു.

Top