രാഹുൽ ഗാന്ധി വീണ്ടും ദുർബലമാകും.കേരളത്തിൽ കോൺഗ്രസിനെ ഹൈജാക്ക് ചെയ്യാൻ ഉമ്മൻ ചാണ്ടിയും നേതാക്കളും ശ്രമിയ്ക്കും.

പതിനേഴാം ലോക് സഭ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് തകർന്നു തരിപ്പണമായിരിക്കയാണ് .കാഴ്\ഴിഞ്ഞ 15 വർഷം കോൺഗ്രസിനെ മുന്നിലും പിന്നിലും നിന്ന് നയിച്ച രാഹുൽ ഗാന്ധി ഏറെ ദുർബലനാവുകയാണ് .ഇനിയും രാഹുൽ ഗാന്ധി ദുർബലമാകും .പതിനേഴു സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഒരു അംഗം പോലും ഇല്ലാത്തപ്പോൾ കേരളത്തിൽ യു.ഡി.എഫ് നേടിയ 19 ത് സീറ്റിൽ 15 സീറ്റും കോൺഗ്രസിന്റേതാണ് എന്നതും രാജ്യത്ത് ഏറ്റവും അധികം സീറ്റ് നേടിക്കൊടുത്ത സംസ്ഥാനം എന്നതിനാലും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഇനി തങ്ങളുടെ അധികാര ഗർവും -ഗ്രൂപ്പ് അപ്രമാദിത്വവും പുറത്തെടുക്കും .അടുത്ത് വരുന്ന ആറ് നിയമസഭാ ഉപ തിരഞ്ഞെടുപ്പിലും കെ.പി.സി.സി പുനഃ:സംഘടനയിലും തങ്ങളുടെ അപ്രമാദിത്വം നേടിയെടുക്കാൻ നേതാക്കൾ തുടക്കം കുറിക്കും .അതിൽ രാഹുൽ ഗാന്ധിയെ ഹൈജാക്ക് ചെയ്യാൻ പോകുന്നത് എന്നും സമ്മർദ്ധ ഭീഷണി തന്ത്രം രാഹുൽ ഗാന്ധിക്ക് നേരെ പ്രയോഗിച്ചിട്ടുള്ള ഉമ്മൻ ചാണ്ടി തന്നെയായിരിക്കും .പാർട്ടിയിലും ഉപതിരഞ്ഞെടുപ്പിലും തന്റെ അണികളെ തിരുകി കയറ്റാനും മേൽക്കോയ്മ നേടാനും ഉമ്മൻ ചാണ്ടി നീക്കം തുടങ്ങും .പ്രതിപക്ഷ നേതൃത്വം കയ്യിൽ സുരക്ഷിതമാക്കാൻ ഗ്രൂപ്പ് നേതാക്കൾ പാർട്ടി ഘടകങ്ങളിൽ അധികാരം ഉറപ്പിക്കാനും ശ്രമിക്കും.
ഗ്രൂപ്പ് പോര് മൂർച്‌ഛിച്ചാലും ഗ്രൂപ്പ് നേതാക്കളെ നിയന്ത്രിക്കാനോ അവർക്ക് എതിരെ നടപടി എടുക്കാനോ
അശക്തനായിരിക്കും രാഹുൽ ഗാന്ധി .കേരളത്തിലെ കോണ്ഗ്രയിൽ തനിക്ക് കേന്ദ്ര നേതൃത്വത്തിൽ രാഹുൽ ഗാന്ധിയിൽ സ്വാധീനം ശക്തമാക്കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായിട്ടാണ് രാഹുൽ ഗാന്ധി രാജി വെക്കേണ്ട എന്ന പ്രസ്ഥാവനയുമായി വർക്കിങ് കമ്മറ്റിയിൽ രാഹുലിനെ പിന്തുണച്ചിരിക്കുന്നത് .ബലത്തിൽ കേരളത്തിൽ അധികാര പോരാട്ടത്തിലും രൂപ വൈരങ്ങളും വർദ്ധിക്കും.അതിൽ ആസക്തനായി നോക്കി നിൽക്കാൻ മാത്രമായിരിക്കും രാഹുൽ ഗാന്ധിക്കാവുക .

ഗ്രൂപ്പ് പോര് കൂടുന്നതോടെ കേരളത്തിൽ കോൺഗ്രസിനെ പിന്തുണച്ച നിഷ് പക്ഷമതികളും ന്യുനപക്ഷങ്ങളും കോൺഗ്രസിനെ കൈവിടുകയും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണയ്ക്കാനും തീരുമാനത്തിൽ എത്തും.കേരളത്തിൽ ബിജെപി, ആർഎസ്എസ് വളർച്ചയെ തടയിടാൻ സി.പി.എമ്മിനെ ആകൂ എന്ന തിരിച്ചറിവിലേക്ക് മുസ്ലിം സമുദായവും ക്രിസ്ത്യൻ സമുദായവും എത്തുന്നതോടെ കേരളത്തിലും കോൺഗ്രസിന്റെ പതനം തുടങ്ങും .നിലവിൽ കൂറ്റൻ വിജയം നേടിയ ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്നും ഒഴുക്കു തുടങ്ങും.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് വോട്ട് ബാങ്ക് കൂടും എണ്ണത്തിലും സംശയം ഇല്ല. കേരളത്തിൽ കോൺഗ്രസിന് ദ്രുവീകരണം ഉണ്ടാകുകയും ബിജെപി വളരാനും വഴിതെളിക്കും.മുൻപ് തന്ന കടുത്ത നടപടികൾക്ക് ഭയക്കുന്ന പാർട്ടിയിൽ അച്ചടക്കത്തിന്റെ വാൾ -ഇന്ദിരയെ പി[ഒലെ എടുക്കാത്തതിന്റെ പരിണിതഫലമാണ് കനത്ത പരാജയത്തിന് കാരണം എന്ന് മനസിലാക്കാത്ത രാഹുൽ ഗാന്ധി വീണ്ടും തളരും .ചുരുക്കത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ രാഹുൽ ഗാന്ധിക്ക് കേരളത്തിലെ ഗ്രൂപ്പ് പോരാട്ടത്തിൽ നേതാക്കളെ നിയന്ത്രിക്കാൻ ആവില്ല എന്നതായിരിക്കും ഫലം

Top