കെ.പി.അനിൽകുമാർ എകെജി സെന്ററിൽ! കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു..കോണ്‍ഗ്രസിൽ ഏകാധിപത്യ പ്രവണതയും ആര്‍എസ്എസിനോടുള്ള മൃദുസമീപനവുമെന്നും പിന്നില്‍നിന്ന് കുത്തേറ്റു മരിക്കാന്‍ തയാറല്ലായെന്നും അനിൽകുമാർ

തിരുവനന്തപുരം :കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാറിനെ എകെജി സെന്ററില്‍ സ്വീകരിച്ച് കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കള്‍. ഉപാധികളൊന്നുമില്ലാതെയാണ് സിപിഐഎമ്മിനൊപ്പം നില്‍ക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ജനപക്ഷത്ത് നിന്നുകൊണ്ട് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനായാണ് സിപിഐഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് കെ പി അനില്‍കുമാര്‍ പറഞ്ഞു. അനില്‍കുമാറിന് അര്‍ഹമായ പരിഗണന സിപിഐഎം നല്‍കുമെന്നും അദ്ദേഹത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നെന്നും കോടിയേരി പറഞ്ഞു.
എകെജി സെന്ററിൽ എത്തിയ അനിൽകുമാറിനെ, മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു. നേരത്തേ കോൺഗ്രസ് വിട്ടു സിപിഎമ്മിൽ ചേർന്ന പി.എസ്.പ്രശാന്തിനൊപ്പമാണ് അനിൽകുമാർ എകെജി സെന്ററിൽ എത്തിയത്. ഉപാധികളില്ലാതെയാണ് സിപിഎമ്മിലേയ്ക്കു പോകുന്നതെന്ന് അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരസ്യപ്രസ്താവന നടത്തിയ അനിൽകുമാറിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുശേഷവും അദ്ദേഹം പരസ്യപ്രസ്താവന നടത്തി. അനിൽകുമാറിന്റെ വിശദീകരണം നേതൃത്വത്തിനു തൃപ്തികരമായിരുന്നില്ല. അതിനാൽ കടുത്ത നടപടി ഉണ്ടായേക്കുമെന്നു റിപ്പോർട്ടു പുറത്തുവന്നതിനു പിന്നാലെയാണ് അനിൽകുമാർ പാർട്ടിവിടുന്നതായി അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാർട്ടിയിൽ നീതി നിഷേധിക്കപ്പെടുമെന്ന് ഉത്തമ ബോധ്യമുള്ളതിനാലാണ് രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് അനിൽകുമാർ പറഞ്ഞു. തന്റെ രക്തത്തിനായി ദാഹിക്കുന്നവർ പാർട്ടിയിലുണ്ട്. പിന്നില്‍നിന്ന് കുത്തേറ്റു മരിക്കാന്‍ തയാറല്ലെന്ന് അദ്ദേഹം പറഞ്ഞു.43 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനമാണ് അവസാനിപ്പിക്കുന്നത്. നാലാം ക്ലാസില്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ് രാഷ്ട്രീയം. താന്‍ അധ്യക്ഷനായിരിക്കെ യൂത്ത് കോണ്‍ഗ്രസിനെ ഗ്രൂപ്പില്ലാതെ കൊണ്ടുനടന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷം പദവിയില്ലാതെ ഇരുന്നത് അതിന്റെ തിക്തഫലമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവില്‍ പരിഗണിച്ചത് കൊയിലാണ്ടിയില്‍ സീറ്റ് തരാതിരിക്കാനുള്ള അടവായിരുന്നെന്നും അനിൽകുമാർ ആരോപിച്ചു.

കെപിസിസി അധ്യക്ഷന്‍ ചുമതലയേറ്റപ്പോള്‍ പറഞ്ഞത് ഇനിയൊരാള്‍ പോലും കോണ്‍ഗ്രസ് വിട്ട് പോകില്ലെന്നാണ്. എന്നാല്‍ ഇപ്പോള്‍ ഉരുള്‍പ്പെട്ടലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് കെപിസിസി സംഘടന സെക്രട്ടറി തന്നെ സിപിഐഎമ്മിലേക്ക് എത്തിയത്. അദ്ദേഹത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. സിപിഐഎമ്മിലേക്ക് വരുന്ന എല്ലാവര്‍ക്കും അര്‍ഹമായ പരിഗണന നല്‍കും. കോണ്‍ഗ്രസിലെ ഏകാധിപത്യ പ്രവണതയും ആര്‍എസ്എസിനോടുള്ള മൃദുസമീപനവുമാണ് അനില്‍കുമാര്‍ ഉന്നയിച്ചത്. സുധാകരന്‍ പറയുന്ന സെമി കേഡര്‍ എന്താണെന്ന് എനിക്ക് മനസിലായിട്ടില്ല. കേഡര്‍ എന്ന പറഞ്ഞ് കൊണ്ട് കേഡര്‍ പാര്‍ട്ടിയാവില്ല. അവര്‍ക്ക് തന്നെ അത് എന്താണെന്ന് അറിയില്ലെന്ന് തോന്നുന്നു. കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ വരുമോയന്ന് നമുക്ക് കാത്തിരുന്നു കാണും. സിപിഐഎമ്മിനെ അംഗീകരിക്കാന്‍ സാധിക്കുന്ന എല്ലാവര്‍ക്കും വരാം. ജനങ്ങളുടെ പ്രതീക്ഷയും ഭാവിയും എല്ലാം ഇനി സിപിഐഎമ്മുമാണ്. യുഡിഎഫ് തകരും. അവരെ രക്ഷിക്കാന്‍ ഇനി ആര്‍ക്കെങ്കിലും സാധിക്കുമോയെന്ന് എനിക്ക് അറിയില്ല.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ തുറന്നടിച്ചുകൊണ്ടാണ് കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടത്. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് പോലെയാണ് സുധാകരന്‍ കെപിസിസി പിടിച്ചെടുത്തതെന്ന് അനില്‍കുമാര്‍ പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരനല്ലാതെ മറ്റൊരാളുടെ പേര് ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിച്ചിട്ടില്ല. അങ്ങനെ മുതിര്‍ന്ന നേതാക്കളെ അപമാനിക്കുകയായിരുന്നു കെ സുധാകരന്‍. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ പരസ്യമായി തെറി വിളിക്കുന്നയാളെ ആദരിച്ച വ്യക്തിയാണ് സുധാകരന്‍. പാര്‍ട്ടിക്കുള്ളില്‍ ഒരേ നീതി നടപ്പിലാക്കിയെങ്കില്‍ പരാതി ഉണ്ടാകില്ലായിരുന്നെന്നും അനില്‍കുമാര്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനല്ലാതെ മറ്റൊരാളുടെ പേര് ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിച്ചിട്ടില്ല. സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന ഫഌക്‌സായിരുന്നു കേരളത്തില്‍ മൊത്തം. മറ്റൊരാളുടെ പേര് ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിക്കാതെ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കുകയായിരുന്നു കെ സുധാകരന്‍. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് പോലെയാണ് സുധാകരന്‍ കെപിസിസി പിടിച്ചെടുത്തത്. സോഷ്യല്‍മീഡിയയില്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നിരന്തം തെറി വിളിക്കുന്നവരെ അന്വേഷിച്ചപ്പോള്‍ ആളെ കിട്ടി. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ പരസ്യമായി തെറി വിളിക്കുന്നയാളെ സുധാകരനാണ് ആദരിച്ചത്. കെഎസ് ബ്രിഗേഡ് എന്ന പേരില്‍. ആ സുധാകരനാണ് അച്ചടക്കത്തെക്കുറിച്ച് പറയുന്നത്. കൂലിക്ക് ആളെ വച്ച് നേതാക്കളെ അപമാനിക്കുന്നതിന് നേതൃതം കൊടുക്കുന്ന വ്യക്തിയാണ് സുധാകരന്‍. അങ്ങനെയൊരാള്‍ക്കൊപ്പം എങ്ങനെ ആത്മാഭിമാനത്തോടെ പ്രവര്‍ത്തിക്കാന്‍ പറ്റും. കോണ്‍ഗ്രില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് മൂക്ക് കയറിടുന്നുണ്ട്. ഒരേ നീതി നടപ്പിലാക്കിയെങ്കില്‍ പരാതി ഉണ്ടാകില്ലായിരുന്നു. പാര്‍ട്ടി നീതി നിഷേധിച്ചപ്പോള്‍ സംഘപരിവാറുമായി സഖ്യം ചേരാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. സംഘപരിവാര്‍ മനസുള്ളയാള്‍ പാര്‍ട്ടിയെ നയിച്ചാല്‍ നീതി ഉണ്ടാകില്ല. പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത് കെ.സി വേണുഗോപാലാണ്. എല്ലാം തന്റെ കൈയ്യില്‍ വരണമെന്ന് വാശിയാണ് കെ.സിയ്ക്ക്. പാര്‍ട്ടിയ്ക്ക് ഉണ്ടാകാന്‍ പോകുന്ന പരാജയ സാധ്യത മുന്‍കൂട്ടി അറിയിച്ചിരുന്നു.

ജനാധിപത്യം വെല്ലുവിളി നേരിടുമ്പോള്‍ കോണ്‍ഗ്രസ് കാഴ്ച്ചക്കാരന്റെ റോളിലാണെന്നും രാജി പ്രഖ്യാപിച്ച് കൊണ്ട് അനില്‍കുമാര്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ നീതി നിഷേധത്തിനെതിരെയാണ് താന്‍ പ്രതികരിച്ചതെന്നും നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നെന്നും അനില്‍കുമാര്‍ പറഞ്ഞു. ‘ദീര്‍ഘനാളായി ഞാന്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചു. ഗ്രൂപ്പില്ലാതെ യൂത്ത് കോണ്‍ഗ്രസിനെ നയിച്ചയാളാണ് ഞാന്‍. അഞ്ചു വര്‍ഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ എനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്താത്തപ്പോഴും 2016ല്‍ സീറ്റ് നിഷേധിച്ചപ്പോഴും പരാതി പറഞ്ഞില്ല. എവിടെയും പോയി പരാതി പറഞ്ഞിട്ടില്ല. സീറ്റ് നിഷേധിച്ചപ്പോഴും പാര്‍ട്ടിയെ തള്ളി പറഞ്ഞിട്ടില്ല. നൂറും ശതമാനം പാര്‍ട്ടിക്ക് വേണ്ടിയാണ് ഇത്രയും നാളും പ്രവര്‍ത്തിച്ചത്. പലതും സഹിച്ച് പൊതുപ്രവര്‍ത്തനം നടത്തിയയാളാണ് ഞാന്‍. കോണ്‍ഗ്രസില്‍ നീതി ലഭിക്കില്ലെന്ന ഉത്തമബോധ്യമുണ്ട്.

പുതിയ കെപിസിസി നേതൃത്വം ആളെ നോക്കിയാണ് നീതി നടപ്പാക്കുന്നത്. ഓരോരുത്തര്‍ക്കും ഓരോ നീതിയാണ് ഈ പാര്‍ട്ടിയില്‍. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പറഞ്ഞത്. ഇവര്‍ക്കെതിരെ നടപടി എടുത്തോ. കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ പ്രതീക്ഷ നഷ്ടമായി. ജനാധിപത്യം വെല്ലുവിളി നേരിടുമ്പോള്‍ കോണ്‍ഗ്രസ് കാഴ്ച്ചക്കാരന്റെ റോളിലാണ്. പാര്‍ട്ടിയ്ക്ക് അകത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ ഞാന്‍ തയ്യാറല്ല. എന്റെ വിയര്‍പ്പും രക്തവും സംഭാവന ചെയ്ത പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. രാജിക്കത്ത് സോണിയ ഗാന്ധിയ്ക്കും സുധാകരനും കൈമാറി. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് പോലെയാണ് സുധാകരന്‍ കെപിസിസി പിടിച്ചെടുത്തത്.

Top