പ്രതിപക്ഷനേതാക്കള്‍ കേരളത്തില്‍ സാംസ്‌കാരിക അപചയത്തിന് കോപ്പുകൂട്ടുന്നു -സജീവ് ജോസഫ്

തിരുവനന്തപുരം :പൊതുസമൂഹത്തിനു മുന്നില്‍ അവമതിപ്പുള്ളവരുടെ വാക്കുകള്‍ കേട്ട് അതിനു പുറകെ പോവുന്ന ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷനേതാക്കളും ചില മാധ്യമങ്ങളും ചേര്‍ന്ന് കേരളത്തിന്റെ സാംസ്‌കാരിക അപചയത്തിന് കോപ്പുകൂട്ടുകയാണെന്നും സംശുദ്ധമായ പൊതുപ്രവര്‍ത്തനത്തിന്റെ പതിറ്റാണ്ടുകള്‍ പിന്നിട്ട കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയെ അപമാനിതനാക്കാനുള്ളതുമായ ശ്രമം വിജയിക്കില്ലെന്നും ഇതിന് കേരളത്തിലെ പ്രതിപക്ഷം കനത്ത വില നല്‍കേണ്ടിവരുമെന്നും കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് മുന്നറിയിപ്പ് നല്‍കി.

ജവഹര്‍ ബാലജനവേദി സംസ്ഥാന നേതൃയോഗം ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ ജി.വി. ഹരി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. പ്രസിഡന്റ് നയിക്കുന്ന ജനരക്ഷായാത്രയില്‍ 140 നിയോജകമണ്ഡലങ്ങളിലും വന്‍സ്വീകരണമൊരുക്കാനും ഡിസംബര്‍ മാസത്തോടെ പുനഃസംഘടന പൂര്‍ത്തിയാക്കാനും ജില്ലാതല ക്യാമ്പുകല്‍ ജനുവരി മാസത്തോടെ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍മാരായ ഇ.എം. ജയപ്രകാശ്. വി.ആര്‍.ജോയ്,കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ ജെ.എസ്. അഖില്‍ എന്നിവര്‍ സംസാരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top