മോന്‍സന്‍ കേസിൽ കെ സുധാകരനെതിരെ മൊഴി നല്‍കിയതിന് വധഭീഷണിയെന്ന് പരാതി

ആലപ്പുഴ: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട വഞ്ചനാ കേസില്‍ കെ പി സി സി പ്രസിഡന്റും എം പിയുമായ കെ സുധാകരനെതിരെ മൊഴി കൊടുത്തതിന്റെ പേരില്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയും മോണ്‍സന്റെ മുന്‍ ഡ്രൈവറുമായ ജയ്‌സനാണ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. ഉച്ചക്ക് രണ്ട് മണിയോടെ വീടിന് സമീപം വെച്ച് മുരളി എന്നയാൾ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തിൽ ചേർത്തല പൊലീസ് കേസെടുത്തു.

ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ വീടിന് സമീപം വെച്ച് മുരളി എന്നയാള്‍ ഭീഷണിപ്പെടുത്തി എന്നാണ് ജയ്‌സന്റെ പരാതി. സംഭവത്തില്‍ ചേര്‍ത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം സുധാകരനെതിരെ മൊഴി നല്‍കാതിരിക്കാന്‍ ഇടനിലക്കാരന്‍ വഴി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി പരാതിക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുധാകരന്റെ അടുപ്പക്കാരനായ എബിന്‍ എബ്രഹാം കൊച്ചി വൈറ്റിലയിലെ ഹോട്ടലില്‍ വെച്ച് ഇക്കാര്യം ആവശ്യപ്പെട്ട് കൂടിക്കാഴ്ചയ്ക്ക് വന്നിരുന്നു എന്നാണ് പരാതിക്കാര്‍ പറയുന്നത്. സുധാകരന്റെ പേര് പറയാതിരിക്കാന്‍ കരാര്‍ ജോലി വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരില്‍ ഒരാളായ ഷെമീര്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

2021 ലാണ് മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലാകുന്നത്. ഇതിന് പിന്നാലെ കെ സുധാകരനും മോന്‍സന്‍ മാവുങ്കലും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഒക്ടോബറില്‍ ആയിരുന്നു ഹോട്ടലില്‍ വെച്ച് ചര്‍ച്ച നടന്നത് എന്നാണ് പരാതിക്കാര്‍ പറയുന്നത്. മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസില്‍ കെ സുധാകരനെ പ്രതിയാക്കിയിചട്ടുണ്ട്. സുധാകരനമെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അതിനിടെ മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പോക്‌സോ കേസില്‍ സുധാകരനെതിരെ ഗുരുതര ആരോപണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. പീഡനം നടക്കുമ്പോള്‍ കെ സുധാകരന്‍ മോന്‍സന്റെ വീട്ടില്‍ ഉണ്ടായിരുന്നു എന്നും ഇത് സംബന്ധിച്ച് അതിജീവിതയുടെ മൊഴിയുണ്ടെന്നുമാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. പീഡന വിവരം അറിഞ്ഞിട്ടും ഇടപെടാത്തത് കുറ്റകൃത്യത്തിന് ഒത്താശ ചെയ്യലാണെന്ന് ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പോക്സോ കേസിൽ കെപിസിസി പ്രസിഡന്റിനെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രം​ഗത്തെത്തി. പീഡനം നടക്കുമ്പോൾ കെ സുധാകരൻ മോൻസൻ്റെ വീട്ടിൽ ഉണ്ടായിരുന്നു എന്ന് അതിജീവിതയുടെ മൊഴിയുണ്ടെന്നാണ് എം വി ഗോവിന്ദൻ്റെ ആരോപണം. ആരോപണം തള്ളിയ കെ സുധാകരൻ ഗോവിന്ദനെതിരെ നിയമനടപടി എടുക്കുമെന്ന് മറുപടി നൽകി.

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട വഞ്ചനാകേസിൽ കെപിസിസി പ്രസിഡന്റിനെ രണ്ടാം പ്രതിയാക്കിയത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് പ്രതിപക്ഷം വിമർശിക്കുമ്പോഴാണ് പുതിയ ഗുരുതര ആരോപണം. ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കുറ്റത്തിന് മോൻസൻ മാവുങ്കലിനെ എറണാകുളം പ്രത്യേക പോക്സോ കോടതി ജീവിതാവസാനം വരെ കഠിന തടവിന് ശിക്ഷിച്ചത് കഴിഞ്ഞ ദിവസമാണ്. പീഡനം നടക്കുമ്പോൾ കെപിസിസി പ്രസിഡന്റ് മോൻസൺ മാവുങ്കലിന്റെ വീട്ടിലുണ്ടായിരുന്നു എന്ന് അതിജീവിതയുടെ മൊഴിയുണ്ടെന്നാണ് പാര്‍ട്ടി പത്രത്തേയും ക്രൈംബ്രാഞ്ചിനേയും ഉദ്ധരിച്ച് എംവി ഗോവിന്ദൻ പറയുന്നത്. പീഡനവിവരം അറിഞ്ഞിട്ടും ഇടപെടാത്തത് കുറ്റകൃത്യത്തിന് ഒത്താശ ചെയ്യലാണ്. ക്രൈംബ്രാഞ്ച് കെ സുധാകരനെതിരെ പുതിയ കേസെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയുമ്പോൾ ആരോപണം രാഷ്ട്രീയ പ്രേരിതം മാത്രമാണെന്ന് കെ സുധാകരൻ പ്രതികരിച്ചു.

Top