പുതിയ പാര്‍ട്ടിയുണ്ടാക്കും..ഭീക്ഷണിയുമായി സുധാകര അനുകൂലികൾ !കൊടിക്കുന്നിലിനെതിരെ സൈബര്‍ ആക്രമണം.

തിരുവനന്തപുരം : കൊടികുന്നില്‍ സുരേഷിനെതിരെ സൈബര്‍ ആക്രമണം അഴിച്ചുവിട്ട് കെ സുധാകരന്‍ അനുകൂലികൾ രംഗത്ത് .കെ സുധാകരനെ പിന്തുണക്കുന്ന കോണ്‍ഗ്രസ് പ്രൊഫൈലുകളിൽ നിന്നാണ് ദളിതനായ കൊടിക്കുന്നിലിനെതിരെ സൈബർ ആക്രമണം . കൊടിക്കുന്നിലിന്റെ ഫേസ്ബുക്ക് ഔദ്യോഗിക പേജിലെ ഓരോ പോസ്റ്റിന് താഴേയും വലിയ ക്യാമ്പയിനാണ് നടക്കുന്നത്.

കൊടിക്കുന്നില്‍ സുരേഷിനെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നതിന് പിറകെ സുധാകരന്‍ ആര്‍മി പണി തുടങ്ങി. കൊടിക്കുന്നിലിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ വലിയ പ്രതിഷേധമാണ് ഇവര്‍ ഉയര്‍ത്തുന്നത്. ഒരു ബന്ധവും ഇല്ലാത്ത പോസ്റ്റിലും ഭൂരിപക്ഷം കമന്റുകളും ഇങ്ങനെ തന്നെ.ഇതിനിടെ സുധാകരന്‍ അനുകൂലികള്‍ മറ്റൊരു ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കിയില്ലെങ്കില്‍ പാര്‍ട്ടി പിളര്‍ത്തിക്കളയും എന്നതാണത്. ഗ്രൂപ്പ് കളി തുടരുകയാണെങ്കില്‍ കെ സുധാകരന്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമാകണം എന്ന് പറയുന്നവരും ഉണ്ട് ഇക്കൂട്ടത്തില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെപിസിസി സ്ഥാനത്തേക്ക് സുധാകരനെ പരിഗണിക്കൂ, ഞങ്ങള്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് ഈ പാര്‍ട്ടി നിലനില്‍ക്കണമെന്നുണ്ട് തുടങ്ങി ഗ്രൂപ്പ് തീരുമാനത്തിന്റെ പേരില്‍ കൊടിക്കുന്നിലിനെ പരിഗണിച്ചാല്‍ കോണ്‍ഗ്രസ് വിടുമെന്ന് തന്നെ അണികള്‍ ഭീഷണി മുഴക്കുന്നു. സുധാകരന്‍ അല്ലാതെ മറിച്ചൊരു തീരുമാനം ഉണ്ടായാല്‍ കെ സുധാകരന്‍ അനുകൂലികള്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും ചിലര്‍ പറയുന്നു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കും തങ്ങളില്ലെന്നാണ് അണികളുടെ നിലപാട്.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്റെ പേര് സജീവ പരിഗണനയില്‍ ഉണ്ടെങ്കിലും കൊടിക്കുന്നിലിനെ ചുമതലയേല്‍പ്പിക്കണമെന്ന ആവശ്യത്തിലാണ് ഗ്രൂപ്പുകള്‍. ഇക്കാര്യം ഹൈക്കമാന്‍ഡിന് മുന്നിലും അശോക് ചവാന്‍ സമിതിക്ക് മുന്നിലും എ ഐ ഗ്രൂപ്പുകള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ദളിത് പ്രാതിനിധ്യം വേണമെന്ന ചര്‍ച്ചയില്‍ നിന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പേര് നിര്‍ദേശിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.

തങ്ങള്‍ പിന്തുണയ്ക്കുന്നവര്‍ക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളില്‍ അങ്കംവെട്ടാനിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് അനുകൂലികള്‍. അതില്‍ ഏറ്റവും ശക്തം കെ സുധാകരനെ പിന്തുണയ്ക്കുന്നവരാണ്. പുതിയ പാര്‍ട്ടിയുണ്ടാക്കിക്കളയും എന്ന ഭീഷണി വരെ മുഴക്കുന്നുണ്ട് ഇവര്‍ .കെ സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ- എന്ന പതിവ് പല്ലവി തന്നെയാണ് സോഷ്യല്‍ മീഡിയയിലും ഒരു വിഭാഗം ഉയര്‍ത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ പരാജയം ഏറ്റുവാങ്ങിയപ്പോഴും ഇത്തരം ഒരു ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് നേതൃമാറ്റം എന്നത് ഹൈക്കമാന്‍ഡിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല.അണികളില്‍ ആവേശം ഉണ്ടാക്കാനും അടിത്തട്ട് മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും കെ സുധാകരനെ പോലെ ഒരു നേതാവ് തന്നെ കെപിസിസി അധ്യക്ഷ പദവിയില്‍ എത്തണം എന്നാണ് വാദം. എന്നാല്‍ ഇത്രയും ശക്തനായ കെ സുധാകരന്റെ സ്വന്തം ജില്ലയില്‍ എന്താണ് കോണ്‍ഗ്രസിന്റെ സ്ഥിതി എന്ന മറുചോദ്യവും ഉണ്ട്.

ഇതിനിടെയാണ് കൊടിക്കുന്നില്‍ സുരേഷിന് വേണ്ടി എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തുന്നത്. ഇതോടെയാണ് സുധാകരനെ പിന്തുണയ്ക്കുന്നവര്‍ക്ക് ഹാലിളകിയത്. പ്രതിപക്ഷനേതൃപദവി പോലെ ഗ്രൂപ്പുകളെ തള്ളിക്കളഞ്ഞുകൊണ്ടുള്ള ഒരു തീരുമാനം ഹൈക്കമാന്‍ഡ് എടുക്കില്ല എന്ന സൂചന കൂടി ലഭിച്ചതോടെ ആക്രമണം കൊടിക്കുന്നിലിന് നേര്‍ക്കായി.ഇത്തവണ കേരളത്തിലെ കോണ്‍ഗ്രസിന് ഒരു ദളിത് അധ്യക്ഷന്‍ വേണം എന്ന നിലയ്ക്കാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. നാല് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ആളും ആണ് കൊടിക്കുന്നില്‍. എംപിയിം മുന്‍ കേന്ദ്രമന്ത്രിയും നിലവിലെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റും ആണ് അദ്ദേഹം.

ഒമ്പത് തവണയാണ് കൊടിക്കുന്നില്‍ സുരേഷ് പാര്‍ലമെന്റിലേക്ക് മത്സരിച്ചത്. അതില്‍ ഏഴ് തവണയും വിജയം അദ്ദേഹത്തോടൊപ്പമായിരുന്നു. 1998 ലും 2004 ലും മാത്രമാണ് പരാജയം ഏറ്റുവാങ്ങിയത്. അടൂര്‍ മണ്ഡലത്തില്‍ സിപിഐയുടെ ചെങ്ങറ സുരേന്ദ്രനോടായിരുന്നു രണ്ട് തവണയും തോറ്റത്. ഇതേ ചെങ്ങറ സുരേന്ദ്രനെ പിന്നീട് പരാജയപ്പെടുത്തുകയും ചെയ്തു.എഴുപത് വയസ്സ് കഴിഞ്ഞവരെ ഇനി മുതല്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തിയാല്‍ മതി എന്ന നിര്‍ദ്ദേശം ചവാന്‍ സമിതിയ്ക്ക് മുന്നില്‍ വന്നതും സുധാകരന് പ്രശ്‌നമാണ്. സുധാകരന്റെ ഭാഷയും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുള്ള ഒന്നാണ്. ഗ്രൂപ്പുകളുടെ അതൃപ്തിയ്ക്ക് പുറമേ ഈ വിഷയങ്ങളും തിരിച്ചടിയേയാക്കുമെന്നാണ് വിലയിരുത്തല്‍.

Top