മോദിക്കും അമിത് ഷായ്ക്കും പിടികിട്ടാത്ത പഞ്ചാബ് രാഷ്ട്രീയം; കര്‍ഷക സമരം കത്തിപ്പടരുമ്പോള്‍

രാജ്യ തലസ്ഥാനം കര്‍ഷക സമരത്തില്‍ കത്തുമ്പോള്‍ മോദി അമത് ഷാ ദ്വയത്തിന് പിടിച്ചാല്‍ പിടിപറ്റാത്ത രാഷ്ട്രീയമായി കര്‍ഷക രാഷ്ട്രീയം രാജ്യത്ത് ഉദയം ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷം രാജസ്ഥാനില്‍ നിന്നും നടന്ന കര്‍ഷക മുന്നേറ്റം ഇതേപോലെ തന്നെ മോദിയെ വിറപ്പിച്ചിരുന്നു. ഇപ്പോള്‍ പഞ്ചാബില്‍ നിന്നുള്ള കര്‍ഷക പ്രതിഷേധവും ഇത്തരത്തില്‍ അതിശക്തമായ ഒന്നായി മാറിക്കഴിഞ്ഞു.

പഞ്ചാബ് മോദിയെ അകറ്റി നിര്‍ത്തുന്ന സംസ്ഥാനമായി തുടരുമെന്നാണ് ഈ സമരവും നല്‍കുന്ന സൂചന. ക​ഴി​ഞ്ഞ​ ​മൂ​ന്നു​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​(2014,​ 2019​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളും​ 2017​ലെ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പും​)​​​ ​ശി​രോ​മ​ണി​ ​അ​കാ​ലി​ ​ദ​ൾ​ ​സ​ഖ്യ​ക​ക്ഷി​യാ​യി​രു​ന്നി​ട്ടും​ ​ബി.​ജെ.​പി​ക്ക് ​നേ​ട്ട​മു​ണ്ടാ​യി​ല്ല.​ ​ഉ​ത്ത​രേ​ന്ത്യ​യി​ൽ​ ​ബി.​ജെ.​പി​യെ​യും​ ​മോ​ദി​ ​ത​രം​ഗ​ത്തെ​യും​ ​ചെ​റു​ത്തു​നി​ന്ന​ ​ഏ​ക​ ​സം​സ്ഥാ​നം​ ​പ​ഞ്ചാ​ബാ​ണ്.​ ​ബി.​ജെ.​പി​യു​ടെ​ ​ഹി​ന്ദു​ ​വോ​ട്ട് ​ബാ​ങ്കും​ ​അ​കാ​ലി​ക​ളു​ടെ​ ​ജാ​ട്ട്,​​​ ​സി​ക്ക് ​വോ​ട്ട് ​ബാ​ങ്കും​ ​പ​ര​സ്‌​പ​രം​ ​സ​ഹ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ് ​വി​ദ​ഗ്ദ്ധ​ർ​ ​ക​ണ്ടെ​ത്തി​യ​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അ​കാ​ലി​ക​ൾ​ ​വോ​ട്ട് ​ചെ​യ്യാ​ത്ത​തു​കൊ​ണ്ടാ​ണ് ​അ​മൃ​ത്‌​സ​റി​ൽ​ 2014​ൽ​ ​അ​രു​ൺ​ ​ജ​യ്‌​റ്റ്‌​ലി​യും​ 2019​ൽ​ ​ഹ​ർ​ദീ​പ് ​സിം​ഗ് ​പു​രി​യും​ ​തോ​റ്റ​ത്.​ 2017​ ​അ​സം​ബ്ലി​ ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​ഇ​തു​ത​ന്നെ​ ​സം​ഭ​വി​ച്ചു.​ ​എ​ന്നി​ട്ടും​ ​ബി.​ജെ.​പി​ക്ക് ​അ​കാ​ലി​ ​രാ​ഷ്‌​ട്രീ​യം​ ​പി​ടി​കി​ട്ടാ​ത്ത​തി​ന്റെ​ ​ഫ​ല​മാ​ണ് ​അ​കാ​ലി​ദ​ളി​ന് ​കാ​ർ​ഷി​ക​ ​നി​യ​മ​ങ്ങ​ളു​ടെ​ ​പേ​രി​ൽ​ ​എ​ൻ.​ഡി.​എ​ ​വി​ടേ​ണ്ടി​വ​ന്ന​ത്.​ ​ത​ങ്ങ​ളു​ടെ​ ​മ​ന്ത്രി​ ​ഹ​ർ​സി​മ്ര​ത് ​കൗ​ർ​ ​ബാ​ദ​ലി​നെ​ ​അ​കാ​ലി​ദാ​ൾ​ ​പി​ൻ​വ​ലി​ച്ചെ​ങ്കി​ലും​ ​പാ​ർ​ട്ടി​യു​ടെ​ ​വോ​ട്ട് ​ബാ​ങ്കാ​യ​ ​ക​ർ​ഷ​ക​ർ​ ​തൃ​പ്തി​പ്പെ​ട്ടി​ല്ല.

സം​സ്ഥാ​ന​ ​മു​ന്ന​ണി​യി​ൽ​ ​ജൂ​നി​യ​ർ​ ​പ​ങ്കാ​ളി​യാ​യി​ ​ഒ​തു​ങ്ങി​നി​ന്ന​ ​ബി.​ജെ.​പി​ ​കേ​ന്ദ്ര​ത്തി​ൽ​ ​മാ​ട​മ്പി​ ​മ​നോ​ഭാ​വം​ ​കാ​ട്ടി.​ ​ഹ​ർ​സി​മ്ര​ത് ​കൗ​റി​നെ​ ​ഭ​ക്ഷ്യ​ ​സം​സ്‌​ക​ര​ണ​ ​വ​കു​പ്പി​ലൊ​തു​ക്കി​യ​ ​ബി.​ജെ.​പി​ ​അ​കാ​ലി​ക​ളു​ടെ​ ​പ​ല​ ​ആ​വ​ശ്യ​ങ്ങ​ളും​ ​കേ​ട്ടി​ല്ലെ​ന്നു​ ​ന​ടി​ച്ചു.​ ​ കാ​ർ​ഷി​ക​ ​നി​യ​മ​ങ്ങ​ളോ​ട് ​പ​ഞ്ചാ​ബി​ൽ​ ​ഇ​ത്ര​യും​ ​രോ​ഷ​മു​ണ്ടാ​കാ​ൻ​ ​കാ​ര​ണ​ങ്ങ​ൾ​ ​പ​ല​താ​ണ്.​ ​പ​ഞ്ചാ​ബി​ ​ജ​ന​ത​യു​ടെ​ ​സി​ക്ക് ​വീ​ര്യ​വും​ ​ആ​ത്മാ​ഭി​മാ​ന​വു​മാ​ണ് ​പ്ര​ധാ​നം.​ ​

ക​ർ​ഷ​ക​ ​ഭൂ​രി​പ​ക്ഷ​മു​ള്ള​ ​സി​ക്കു​കാ​രെ​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​ഒ​രി​ക്ക​ലും​ ​വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ല്ല.​ ​മോ​ദി​ ​ര​ഥ​ത്തി​ന്റെ​ ​വ​ർ​ഗീ​യ​ച​ക്ര​മാ​യ​ ​ഹൈ​ന്ദ​വ​ ​ധ്രു​വീ​ക​ര​ണം​ ​പ​ഞ്ചാ​ബി​ൽ​ ​ഏ​ശി​യി​ല്ല.​ ​ബി.​ജെ.​പി​യു​ടെ​ ​ഹൈ​ന്ദ​വ​ ​ധ്രു​വീ​ക​ര​ണ​മെ​ന്നാ​ൽ​ ​ഹി​ന്ദു​-​ ​മു​സ്ളിം ​വേ​ർ​തി​രി​വെ​ന്നാ​ണ് ​അ​ർ​ത്ഥം.​ ​പ​ഞ്ചാ​ബി​ൽ​ ​അ​തി​നു​ ​പ്ര​സ​ക്തി​യി​ല്ല.

Top