മോദി ശബരിമലയിലേയ്ക്ക്…!!?  പ്രചരണത്തില്‍ വിശ്വാസ വിഷയം ഉപയോഗിക്കാന്‍ ബിജെപി നീക്കം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രധാന വിഷയമായി ശബരിമലയെ ഉയര്‍ത്താന്‍ ബിജെപി നീക്കം. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശബരിമലയിലെത്തിക്കാന്‍ ബി.ജെ.പിയുടെ പുതിയ ശ്രമം. ഈ മാസം 12ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മോദി കേരളത്തിലെത്തുന്നുണ്ട്.

തിരുവനന്തപുരത്തും കോഴിക്കോടും നടക്കുന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുന്നത്. അതേസമയം, രണ്ടാംഘട്ട പ്രചാരണത്തിനായി കേരളത്തിലെത്തുമ്പോള്‍ മോദിയെ ശബരിമലയിലേക്ക് കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗം കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്തതായി സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ ശബരിമല സന്ദര്‍ശനത്തെ സംബന്ധിച്ച് സംസ്ഥാന നേതാക്കളും കേന്ദ്രനേതൃത്വവും വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തില്‍ സീറ്റുറപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ വരവോടെ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ബി.ജെ.പി കേരള ഘടകം. പ്രചാരണത്തില്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ പ്രയോഗിച്ച് ഏതുവിധേനയും സീറ്റുറപ്പിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ ബി.ജെ.പിക്ക് ഉള്ളത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ പ്രചാരണ പദ്ധതികള്‍ക്ക് ആക്കം കൂട്ടാനാണ് ബി.ജെ.പിയുടെ ശ്രമം. ഏപ്രില്‍ 12-നാണ് നരേന്ദ്രമോദി ആദ്യഘട്ട പ്രചാരണത്തിനായി കേരളത്തിലേക്ക് വരുന്നത്.

പത്രികാസമര്‍പ്പണം പൂര്‍ത്തിയായതോടെ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂടുപിടിച്ചിരിക്കുന്ന ഘട്ടത്തിലാണ് മോദി എത്തുന്നത്. ഈ ഘട്ടത്തില്‍ത്തന്നെ വയനാട് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു മടങ്ങിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വീണ്ടും കേരളത്തിലെത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായിട്ടാണ് നരേന്ദ്ര മോദി കേരളത്തില്‍ എത്തുന്നത്.

Top