
എഴുകോണ്‍: ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി 11 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു.അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന നവജാതശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഏഴുകോണ്‍ വാളായിക്കോട് ഷിബുഭവനില്‍ ഷിബുവിന്റെയും അനിലയുടെയും 11 ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ നാലിനാണ് അനക്കമറ്റനിലയില്‍ കുഞ്ഞിനെ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കുമുന്‍പേ മരിച്ചിരുന്നു. ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. കൊല്ലം ജില്ലാ ആശുപത്രിയില്‍ പൊലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പരിശോധന നടത്തിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.