മരിച്ചെന്നു കരുതി വീട്ടിലേക്ക് കൊണ്ടുപോയ കുഞ്ഞിന് ആംബുലന്‍സില്‍ പുനര്‍ജന്മം

അടിമാലി: മരിച്ചെന്നു കരുതി ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലേക്ക് കൊണ്ടുപോയ നവജാത ശിശുവിന് ആംബുലന്‍സില്‍ പുനര്‍ജന്മം. സംസ്‌കാരത്തിനായി ആംബുലന്‍സില്‍ വീട്ടിലേക്ക് കൊണ്ടുവരവെ കുഞ്ഞ് കരയുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച അടിമാലി താലൂക്ക് ആശുപത്രിയില്‍ ജനിച്ച കുഞ്ഞ് പ്രസവത്തിന് മുമ്പ് പൊക്കിള്‍കൊടി കഴുത്തില്‍ ചുറ്റി തലച്ചോറിന് ക്ഷതമേറ്റിരുന്നതിനാല്‍ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ചികിത്സ കൊണ്ടും കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരാനിടയില്ലെന്ന് ഡോക്ടര്‍ വിവരമറിയിച്ചതോടെ കുഞ്ഞിനെ വിട്ടുതരണമെന്നും വീട്ടിലേക്ക് പോകുകയാണെന്നും മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. വിട്ടുനല്‍കുന്നതിലെ പ്രശ്‌നങ്ങള്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചെങ്കിലും സ്വന്തം ഇഷ്ടപ്രകാരം കൊണ്ടുപോകുന്നതായി എഴുതിവാങ്ങി വിട്ടുകൊടുക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെന്റിലേറ്റര്‍ വേര്‍പ്പെടുത്തിയതോടെ അനക്കം നിലച്ച കുഞ്ഞ് മരിച്ചെന്ന ധാരണയില്‍ ആംബുലന്‍സില്‍ വീട്ടിലേക്ക് കൊണ്ടുവന്നു. സംസ്‌കാരത്തിനടക്കം ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് വീട്ടിലേക്കുള്ള വഴിമധ്യേ കുഞ്ഞ് ഒന്നിലധികം തവണ കരഞ്ഞത്. തുടര്‍ന്ന് പരിഭ്രാന്തിയിലായ ബന്ധുക്കള്‍ കുഞ്ഞിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില ഗുരുതരാവസ്ഥയില്‍ തന്നെയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top