കൊല്ലത്തെ ഈ ബേക്കറികളില്‍ നിങ്ങള്‍ പോയിട്ടുണ്ടോ? അടിയന്തരമായി ബന്ധപ്പെടണമെന്ന് ഡിഎംഒ

കൊറോണ വൈറസ് ബാധിതര്‍ സഞ്ചരിച്ച വഴികളിലൂടെയും സ്ഥാപനങ്ങളിലൂടെയും പോകുകയാണ് ആരോഗ്യവകുപ്പും സര്‍ക്കാരും. കൊല്ലത്തെ രണ്ട് ബേക്കറി സന്ദര്‍ശിച്ചവര്‍ അടിയന്തരമായി ബന്ധപ്പെടണമെന്ന് കൊല്ലം ഡിഎംഒ നിര്‍ദ്ദേശിച്ചു. പുനലൂര്‍ ടൗണിലെ കൃഷ്ണന്‍ കോവിലിന് സമീപം പ്രവര്‍ത്തിക്കുന്ന ഇംപീരിയല്‍ കിച്ചണ്‍, ഇംപീരിയില്‍ ബേക്കറി എന്നീ സ്ഥാപനങ്ങളില്‍ മാര്‍ച്ച് രണ്ടിന് വൈകിട്ട് 3.30 നും 4.30 നും ഇടയില്‍ സന്ദര്‍ശനം നടത്തിയവരാണ് അടിയന്തരമായി പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടേണ്ടത്.

ബേക്കറിയിലെ രണ്ടുപേര്‍ ഉള്‍പ്പെടെ ആകെ 12 പേര്‍ ഇപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിലാണ് നിര്‍ദ്ദേശം. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്ബര്‍: 9447051097

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളം സന്ദര്‍ശിക്കുന്നതിനെതിരെ തമിഴ്‌നാട് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു. അടിയന്തര ഘട്ടങ്ങളിലല്ലാതെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കരുതെന്നാണ് നിര്‍ദ്ദേശം. വിദേശ സന്ദര്‍ശനങ്ങളും പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കര്‍ണാടകയിലും ആന്ധ്രയിലും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആന്ധ്രയില്‍ ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. കേന്ദ്രമന്ത്രിമാര്‍ വിദേശയാത്ര നടത്തരുതെന്ന പ്രധാനമന്ത്രിയും നിര്‍ദ്ദേശിച്ചു.

Top