കടുത്ത സാമ്പത്തിക പ്രതിസന്ധി! നേരിടാൻ സാലറി ചലഞ്ചുമായി കേന്ദ്ര സർക്കാർ.

ന്യൂഡൽഹി: കൊറോണയുടെ ഭീകരമായ വ്യാപനം തടയുന്നതിനായുള്ള പോരാട്ടത്തിലാണ് ലോകം മുഴുവനും ഇന്ത്യയും .സർക്കാരുകളുടെ സാമ്പത്തിക മേഖല തകർന്നിരിക്കയാണ് .പണം കത്തെത്തുന്നതിന് സാലറി ചലഞ്ചിന് കേന്ദ്രസർക്കാരിന്റെ ആഹ്വാനം. മാസത്തിൽ ഒരു ദിവസത്തെ ശമ്പളം പി.എം കെയറിലേയ്ക്ക് സംഭാവന ചെയ്യണമെന്ന്‌ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ ആവശ്യപ്പെടുന്നു. താൽപര്യമുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചലഞ്ചിൽ പങ്കെടുക്കാം. മേയ് മാസം മുതൽ അടുത്തവർഷം മാർച്ച് മാസം വരെയുള്ള കാലയളവിലാണ് പി.എം കെയറിലേക്ക് സംഭാവന നൽകേണ്ടത്. താൽപര്യമുള്ളവർ അക്കാര്യം മുൻകൂട്ടി അറിയിക്കണം. ചില മാസങ്ങളിൽ മാത്രം ശമ്പളം നൽകാനാണ് താൽപ്പര്യമെങ്കിൽ അങ്ങനെയും നൽകാം. റവന്യൂ വകുപ്പിനായി നൽകിയിയിരിക്കുന്ന വിജ്ഞാപനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും ബാധകമാകുന്നരീതിയിലുള്ള വിജ്ഞാപനം ഉണ്ടായേക്കും.

Top