കേരളത്തില്‍ വീണ്ടും കോവിഡ് മരണം.16-മത്തെ കോവിഡ് മരണം തൃശ്ശൂര്‍ സ്വദേശിയായ 87 വയസുകാരന്‍

തൃശൂര്‍: കേരളത്തില്‍ കോവിഡ് ബാധിച്ച് ഒരു മരണം കൂടി. തൃശൂര്‍ എങ്ങണ്ടിയൂര്‍ സ്വദേശിയായ 87 കാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. ശ്വാസം മുട്ടലിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്നും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഉടനെയാണ് രോഗി മരിച്ചത്.

നേരത്തേ ന്യുമോണിയ ബാധയെ തുടർന്ന് കുമാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കടത്ത ശ്വാസ തടസം അനുഭവപ്പെട്ട കുമാരന്റെ ആരോഗ്യനില പിന്നീട് വഷളായി. ഞായറാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ 40 പേരെ നിരീക്ഷണത്തിലാക്കി.

Top