കൊവിഡില്‍ വിറച്ച് ലോകം..! ആകെ മരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. ഇന്ത്യയില്‍ 61 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 70,589 പേര്‍ക്ക് കൊവിഡ്.അമേരിക്കയില്‍ രണ്ട് ലക്ഷം മരണം

ന്യുഡൽഹി :ലോകം ഭയന്ന് തന്നെയാണ് . ലോകത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 10 ലക്ഷം കടന്നു . വോള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം 3.35 കോടി പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ആകെ മരിച്ചവരുടെ എണ്ണം 1,006,379 ആയി. ഇതുവരെ 24,878,124 പേര്‍ക്കാണ് കൊവിഡില്‍ നിന്നും മുക്തി നേടിയത്. ലോകത്ത് മരണ നിരക്കില്‍ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണ്. ആകെ 209,808 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്.

ഇന്ത്യയില്‍ 61 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 70,589 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 61,45,292 ആയി. കൊവിഡിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 776 പേര്‍ മരണപ്പെടുകയുമുണ്ടായി. 96,318 പേരാണ് ഇതിനകം കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് മരണരപ്പെട്ടിരിക്കുന്നത്. സെപ്തംബര്‍ 2 മുതലാണ് പ്രതിദിന കൊവിഡ് മരണനിരക്ക് ആയിരത്തിന് മുകളിലേക്ക് ഉയരുന്നത്. 1.5 ശതമാനമാണ് രാജ്യത്തെ കൊവിഡ് മരണ നിരക്ക്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 51,01,398 പേര്‍ ഇതുവരേയും കൊവിഡ് മുക്തി നേടി. 83 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്. നിലവില്‍ ഇന്ത്യയില്‍ 9.47 ലക്ഷം പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

7,361,611 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ചത്. ഇവരില്‍ 4,609,636 പേര്‍ക്ക് രോഗമുക്തി നേടി ആശുപത്രി വിട്ടു. 2,542,167 പേരാണ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. 14,065 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്, ഇന്ത്യയാണ്. 6,143,019 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ദിവസേന ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്.

വോള്‍ഡോ മീറ്റര്‍ കണക്ക് പ്രകാരം ഇന്ത്യയില്‍ 96,351 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇന്ത്യയിലേത് പോലെ തന്നെ സമാനമായ അവസ്ഥയാണ് ബ്രസീസിലും. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീല്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ മരണനിരക്കില്‍ ബ്രസീല്‍ ഇപ്പോഴും രണ്ടാം സ്ഥാനത്താണ. 142,161 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 4,748,327 പേര്‍ക്കാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ചിരിക്കുന്നത്.

Top