വിവരങ്ങള്‍ നല്‍കാതെ ആരോഗ്യവകുപ്പിനെ കുഴപ്പിച്ച് രോഗി, കാല് പിടിച്ച് പറഞ്ഞിട്ടും രോഗബാധിതന്‍ വിവരങ്ങള്‍ പറഞ്ഞുതരുന്നില്ല, കാസര്‍കോട്ടെ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കഴിയുന്നില്ലെന്ന് കലക്ടര്‍

കാല്പിടിച്ചു പറഞ്ഞ് അനുനയിപ്പിച്ചിട്ടും എവിടെയൊക്കെ പോയി ആരോടൊക്കെ സമ്പര്‍ക്കം പുലര്‍ത്തിയെന്നത് രോഗബാധിതര്‍ പറയുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ പറയുന്നത്. ഇവര്‍ ഓരുപാട് സ്ഥലങ്ങളില്‍ പോയെന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൃത്യമായ വിവരം ഇവര്‍ തന്നെ തരേണ്ടിവരും. ജനങ്ങള്‍ സഹകരിക്കാത്തത് ആരോഗ്യവകുപ്പിനെ കടുത്ത നടപടിയിലേക്ക് കൊണ്ടുപോകും. രോഗം സ്ഥിരീകരിച്ചയാള്‍ സന്ദര്‍ശന വിവരങ്ങള്‍ തരുന്നില്ല. തെറ്റായ വിവരങ്ങളാണ് രോഗി നല്‍കുന്നത്. റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ഇതുമൂലം കഴിയുന്നില്ലെന്നും രോഗി വിവരം തരാത്തത് കാസര്‍കോട് ജില്ലയിലെ സാഹചര്യം ഗുരുതരമാക്കുകയാണെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്ന് കാല്
പിടിച്ച് പറഞ്ഞിട്ടും രോഗി മനസ്സിലാക്കുന്നില്ലെന്നും ഇയാള്‍ പലതും മറച്ചുവെക്കുകയാണെന്നും കലക്ടര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ആറ് പേര്‍ക്കാണ് ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും ശക്തമാക്കിയിരിക്കുകയാണ്. രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ മാത്രമായി കടകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. അതിനിടെ കാസര്‍കോട് നിര്‍ദേശം ലംഘിച്ച് കട തുറന്ന എട്ട് കടയുടമകള്‍ക്കെതിരെ കേസെടുത്തു.

Top