അഗതി മന്ദിരത്തിലെ 57 പെണ്‍കുട്ടികള്‍ക്ക് കൊറോണ രോഗം; 5 പേര്‍ ഗര്‍ഭിണികള്‍.ഭീതി ഒഴിയുന്നില്ല; രാജ്യത്ത് 24 മണിക്കൂറിനിടെ 13,586 പേർക്ക് കൊവിഡ്!!..

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലുള്ള സര്‍ക്കാര്‍ അഗതി മന്ദിരത്തിലെ അന്തേവാസികളായ 57 പെണ്‍കുട്ടികള്‍ക്ക് കൊറോണ രോഗം. എല്ലാവരെയും പ്രത്യേക ചികില്‍സാ കേന്ദ്രത്തിലേക്ക് മാറ്റി. ബാക്കിയുള്ള പെണ്‍കുട്ടികളെയും ജീവനക്കാരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. സ്ഥാപനം സീല്‍ ചെയ്തു. ഉത്തര്‍ പ്രദേശില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളിലൊന്നാണ് കാണ്‍പൂര്‍. ഈ സംഭവത്തോടെ കാണ്‍പൂരില്‍ കൂടുതല്‍ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പെണ്‍കുട്ടികളില്‍ ചിലര്‍ ഗര്‍ഭിണികളാണ് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

Top