രാജ്യത്ത് കുതിച്ച് ഉയർന്ന് കൊവിഡ് കേസുകൾ..രാജ്യത്ത് 24 മണിക്കൂറിനിടെ 83,883 പേർക്ക് രോഗം.ആകെ മരണ സംഖ്യ 67,376 ആയി.ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

ന്യൂഡൽഹി:ഇന്ത്യയിൽ കൊവിഡ് ബാധ അതിരൂക്ഷമായി . കഴിഞ്ഞ 24 മണിക്കൂറിനിടെ 83,883 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷം കടന്നു. 38,53,407 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 1043 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 67,376 ആയി. നിലവിൽ 8,15,538 പേരാണ് ചികിത്സയിൽ തുടരുന്നത്. 29,70,492 പേർക്കാണ് ഇതുവരെ രോഗമുക്തി. 77.09 ശതമാനമാണ് രോഗമുക്തി നിരക്ക്.ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 8,15,538 പേർ ചികിത്സയിലാണ്. ഇതുവരെ 29,70,493 പേർ രോഗമുക്തരായി.

രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 8,25,739 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശിൽ 4,55,531 കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ 4,39,959 പേർക്കും കർണാടകയിൽ 3,61,341 പേർക്കുമാണ് രോഗം.സെപ്റ്റംബര്‍ രണ്ടുവരെയുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 4,55,09,380 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. സെപ്റ്റംബര്‍ രണ്ടിന് മാത്രം 11,72,179 പരിശോധനയാണ് നടത്തിയതെന്ന് ഐസിഎംആര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ കോവിഡ് മരണനിരക്ക് തുടർച്ചയായി കുറഞ്ഞുവരികയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബുധനാഴ്ചയിലെ കണക്കു പ്രകാരം ആഗോള മരണനിരക്ക് 3.3 ശതമാനം ആണെങ്കിൽ ഇന്ത്യയിൽ അത് 1.76 ശതമാനമാണ്. ദശലക്ഷം പേരിലെ മരണസംഖ്യ ലോകത്ത് ഏറ്റവും കുറവായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഗോള ശരാശരി ദശലക്ഷം പേരിൽ110 മരണം എന്നതാണ്. അതേസമയം ഇന്ത്യയിൽ ദശലക്ഷം പേരിൽ 48 ആണ് മരണസംഖ്യ. ബ്രസീലിൽ 12 മടങ്ങും യുകെയിൽ 13 മടങ്ങും ഇത് കൂടുതലാണ്. കോവിഡ് ചികിത്സയിൽ സ്വീകരിക്കേണ്ട മാതൃകാ സുരക്ഷാമാനദണ്ഡങ്ങളും കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

അതീവ ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പുവരുത്തി മരണ നിരക്ക് കുറയ്ക്കുന്നതിന് ഐ സി യു ഡോക്ടർമാരുടെ സേവനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ന്യൂഡൽഹിയിലെ എയിംസിൽ ‘ഇ – ഐസിയു’ സംവിധാനം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ കോവിഡ് ആശുപത്രി ഐസിയു കളിൽ ജോലിചെയ്യുന്ന ഡോക്ടർമാർക്കായി എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും ഈ രംഗത്തെ വിദഗ്ധർ ടെലി / വീഡിയോ കൺസൾട്ടേഷൻ വഴി ആശയവിനിമയം നടത്തി വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Top