രണ്ട് എംഎൽഎ മാർ വീടുകളിൽ നിരീക്ഷണത്തിൽ !! സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 12 പേര്‍ക്ക്.പാലക്കാട് 1, കൊച്ചിയിൽ 5, കാസർകോഡ് 6! സ്ഥിതി ഗൗരവതരം! കാസര്‍കോട്ടെ സ്ഥിതി വിചിത്രമെന്ന് മുഖ്യമന്ത്രി.44390 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 40 ആയി ഉയര്‍ന്നു. കൊച്ചിയില്‍ 5 വിദേശികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് കൂടാതെ കാസര്‍കോഡ് ജില്ലയില്‍ 6 പേര്‍ക്ക് കൊവിഡ് കണ്ടെത്തി. പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 55 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ എറണാകുളം ജില്ലയിലും ആറ് പേര്‍ കാസര്‍ഗോഡ് ജില്ലയിലും ഒരാള്‍ പാലക്കാട് ജില്ലയിലുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ സ്ഥിതി ഗൗരവതരമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. 44,396 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 5570 പേർക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വീടുകളിലേക്ക് അയച്ചു. 6 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച കാസര്‍കോട്ടെ സ്ഥിതി വിചിത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ച വ്യക്തി പല സ്ഥലങ്ങളില്‍ സഞ്ചരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രത പാലിക്കാത്തത് മൂലം വരുത്തി വെച്ച വിനയാണ് കാസര്‍കോഡിലേത്. കാസര്‍കോട്ടെ ആറ് പേരില്‍ രണ്ട് പേര്‍ രോഗിയുടെ ബന്ധുക്കളും രണ്ട് പേര്‍ ദുബായില്‍ നിന്ന് വന്നവരുമാണ്. കാസര്‍കോട്ടെ സ്ഥിതി ആശങ്കാജനകമാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

44390 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 44165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളുമാണ്. ഇന്ന് മാത്രം 56 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13632 പേരെയാണ് ഇന്ന് നിരീക്ഷണത്തിലാക്കിയത്. 5570 പേര്‍ക്ക് രോഗബാധയില്ലെന്ന് കണ്ട് നിരിക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

3436 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 2393 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇന്ന് 12 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് നാം ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ച കാസര്‍ഗോഡ് സ്വദേശി നിരവധി പൊതു പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. അതിനാല്‍ കാസര്‍ഗോഡ് ജില്ലയില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

കാസര്‍ഗോഡ് ജില്ലയില്‍ ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. ക്ലബ്ബുകളും രണ്ടാഴ്ചക്കാലം അടച്ചിടണം. കടകള്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചുവരെ മാത്രമെ തുറക്കാന്‍ പാടുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആഘോഷങ്ങളും മറ്റ് പരിപാടികളും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാസര്‍കോഡ് ജില്ലയില്‍ ജുമ നമസ്‌ക്കാരവും ഒഴിവാക്കണം. ജില്ലയില്‍ രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തിലാണ്. 22ന് പ്രധാനമന്ത്രി നിര്‍ദേശിച്ച ജനതാ കര്‍ഫ്യൂവിനോട് സംസ്ഥാനം പൂര്‍ണമായും സഹകരിക്കും. അന്ന് സര്‍ക്കാരിന് കീഴിലുളള വാഹനങ്ങളൊന്നും നിരത്തിലിറങ്ങില്ല. മെട്രോയും കെഎസ്ആര്‍ടിസിയും ഓടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച വീടുകളും പരിസരവും ശുചീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അധ്യാപകര്‍ നാളെ മുതല്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Top