1420 പേര്‍ക്ക് കൊവിഡ്; 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം.30 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം.

തിരുവനന്തപുരം: കേരളത്തിന് ആകുലത തന്നെ ! കോവി ഡി ൽ ഇതുവരെ ആശ്വസിക്കാൻ ആയിട്ടില്ല .ഓരോ ദിവസവും പോസറ്റീസ് കേസുകൾ കൂടുന്നു .ഇന്ന് 1420 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 92 പേരുടെ ഉറവിടം അറിയില്ല. 60 പേര്‍ വിദേശത്ത് നിന്നും 108 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

30 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. അതേ സമയം കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുന്നു. രാജമലയില്‍ 26 മരണമുണ്ടായി. ഇന്നലെ 15 മൃതദേഹം കണ്ടെത്തി. ഇന്ന് 11 മൃതദേഹം കൂടി കണ്ടെത്തി എന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടില്ല. രാജ, വിജില, കുട്ടിരാജ്, മണികണ്ടന്‍, ദീപക്, ഷണ്‍മുഖ അയ്യര്‍, പ്രഭു എന്നിവരെ തിരിച്ചറിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കരിപ്പൂരില്‍ മരിച്ചത് 18 പേരാണ്. ഒരേ സമയത്ത് വ്യത്യസ്ത ദുരന്തങ്ങളാണ് നേരിടുന്നത്. എല്ലാവരുടെയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Top