സംസ്ഥാനത്ത് 211 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു.ഏറ്റവും ഉയർന്ന പ്രതിദിന വർധനവ്!

തിരുവനന്തപുരം : സംസ്ഥാനത്ത് 211 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. പ്രതിദിന കണക്കിൽ രോഗികളുടെ എണ്ണം 200 കടക്കുന്നത് ആദ്യമാണ്. 201 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശത്ത് നിന്നും 39 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്, 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറ് സിഐഎസ്എഫുകാർക്കും എയർ ക്രൂവിൽ നിന്നുള്ള ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂർ 21, കണ്ണൂർ 18, എറണാകുളം 17, തിരുവനന്തപുരം 17,പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസർഗോട് 7 പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1, എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂർ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂർ 13, കാസർകോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകൾ.

യു.എ.ഇ.- 49, സൗദി അറേബ്യ- 45, കുവൈറ്റ്- 19, ഖത്തര്‍- 10, ഒമാന്‍- 10, ബഹറിന്‍- 2, ഐവറികോസ്റ്റ്- 1, ഖസാക്കിസ്ഥാന്‍- 1, നൈജീരിയ- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. ഡല്‍ഹി- 9, മഹാരാഷ്ട്ര – 7, കര്‍ണാടക- 7, തമിഴ്‌നാട് – 6, തെലുങ്കാന- 4, ജമ്മുകാശ്മീര്‍- 3, ഛത്തീസ്ഗഡ്- 1, മധ്യപ്രദേശ്- 1, ജാര്‍ഘണ്ഡ്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 27 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 12 പേര്‍ക്കും എറണാകുളം ജില്ലയിലെ 4 പേര്‍ക്കും തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ 3 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ ഉളളത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 35 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലത്ത് 23, ആലപ്പുഴയില്‍ 21, എറണാകുളത്ത് 17, തൃശൂരില്‍ 21, കണ്ണൂരില്‍ 18, തിരുവനന്തപുരത്ത് 17, പാലക്കാട്, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 14, കാസര്‍കോട് 7, പത്തനംതിട്ട, 7, ഇടുക്കിയില്‍ 2, വയനാട്ടില്‍ ഒരാള്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

Top