കേരളത്തിൽ സമൂഹ വ്യാപനം ഇല്ല.ദിവസം ശരാശരി മൂവായിരം ടെസ്റ്റുകള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി .

തിരുവനന്തപുരം: കൊറോണ നിയന്ത്രിക്കുന്നതിൽ കേരളം ലോകത്തിന് മാതൃകയാണ് .മികവുറ്റ തരത്തിലാണ്  ആരോഗ്യ വകുപ്പും സർക്കാരും വൈറസിനെതിരെ പോരാടിയത് .കേരളത്തിൽ    സമൂഹവ്യാപനമില്ലെന്നും എവിടെ നിന്ന് രോഗം കിട്ടിയെന്നറിയാത്ത കേസുകളുടെ കൂട്ടം കേരളത്തില്‍ എവിടെയും ഉണ്ടായിട്ടില്ലെന്നും പരിശോധിച്ച് ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി. അതുകൊണ്ട് സാമൂഹിക വ്യാപനത്തില്‍ ഉള്‍പ്പെടുത്താനാവില്ല. ഉദ്ഭവം അറിയാത്ത 30 ഓളം കേസുകളും സാമൂഹിക വ്യാപനത്തിലേക്ക് പോയിട്ടില്ല. കൊവിഡിന്റെ മാത്രം പ്രത്യേകതയാണിത്. എല്ലാ രോഗങ്ങളിലും ഇങ്ങിനെയല്ല.

മിക്ക പാശ്ചാത്യ രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായി പൊതുആരോഗ്യ സംവിധാനത്തിന് ഊന്നല്‍ നല്‍കുന്നതാണ് കേരളത്തിന്റെ പ്രതിരോധ പദ്ധതി. രോഗം രൂക്ഷമായി പടര്‍ന്ന മിക്ക ഇടങ്ങളിലും ടെസ്റ്റിങ്ങിലും ട്രീറ്റ്‌മെന്റിലുമാണ് ഊന്നല്‍ നല്‍കിയത്. അതിനാല്‍ രോഗം പടരുന്നതു തടയാന്‍ സാധിച്ചില്ല. കേരളത്തിനു രോഗവ്യാപനം തടയാന്‍ സാധിച്ചത് ഈ തരത്തിലുള്ള പ്രവര്‍ത്തനം കൊണ്ടാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വികേന്ദ്രീകരണമുള്ള ആരോഗ്യ സംവിധാനമാണ് നമ്മുടേത്. ഒരു രോഗിയില്‍നിന്ന് എത്ര പേരിലേക്ക് രോഗം പടരുന്നു എന്നതാണ് മാനദണ്ഡം. മൂന്ന് ആണ് ലോകത്തില്‍ ശരാശരി ഇതിലെ നമ്പര്‍. കേരളത്തില്‍ ആദ്യത്തെ മൂന്ന് കേസുകള്‍ വുഹാനില്‍നിന്നാണെത്തിയത്. അവരില്‍നിന്ന് ഒരാള്‍ക്കു പോലും പടര്‍ന്നുപിടിക്കാതിരിക്കാന്‍ നോക്കാന്‍ നമുക്കു സാധിച്ചു. ഈ നമ്പര്‍ 0.45 ആക്കി നിലനിര്‍ത്താന്‍ നമുക്ക് സാധിച്ചൂ. ലോകത്ത് വളരെക്കുറച്ച് രാജ്യങ്ങള്‍ക്കേ ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുള്ളൂ.

മെയ് നാലിന് ശേഷം ഉണ്ടായ കേസുകളില്‍ 90 ശതമാനവും പുറത്ത് നിന്ന് വന്നവരാണ്. മെയ് നാലിന് മുന്‍പ് അത് 67 ശതമാനമായിരുന്നു. മെയ് 29 ന് ശേഷം ശരാശരി മൂവായിരം ടെസ്റ്റുകള്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Top