പത്തനംതിട്ടയിൽ കൊ​റോ​ണ രോ​ഗി​ക​ളെ പ​രി​ച​രി​ച്ച ഡോ​ക്ട​റും ന​ഴ്സു​മാ​രും നി​രീ​ക്ഷ​ണ​ത്തി​ൽ

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ കൊറോണ രോ​ഗ ബാ​ധി​ത​ർ ചി​കി​ത്സ തേ​ടി​യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റും ന​ഴ്സു​മാ​രും നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​റ്റ​ലി​യി​ൽ പോ​യ വി​വ​ര​മോ യാ​ത്രാ​വി​ശ​ദാം​ശ​ങ്ങ​ളോ രോ​ഗ ബാ​ധി​ത​ര്‍ റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​റി​യി​ച്ചി​രു​ന്നി​ല്ല. ഒ​രു ഡോ​ക്ട​റും ര​ണ്ടു ന​ഴ്സു​മാ​രു​മാ​ണ് ഇ​വ​രെ പ​രി​ച​രി​ച്ചത്.

കേരളത്തിൽ അഞ്ച് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ മൂന്ന് പേർക്കും, ഇവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട സ്വദേശികൾക്കാണ് രോഗം ബാധിച്ചത്. രോഗികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെബ്രുവരി 29നാണ് 55 കാരനും ഭാര്യയും 22-കാരനായ മകനും ഇറ്റലിയില്‍ നിന്ന് നാട്ടിലെത്തിയത്. ഇറ്റലിയിൽ നിന്ന് എത്തിയ വിവരം ഇവർ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നില്ല. ബന്ധുവിന് പനി വന്നതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കൊറോണ ലക്ഷണങ്ങൾ ശ്രദ്ധിയിൽപ്പെട്ടത്. തുടർന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഇറ്റലിയിൽ നിന്ന് എത്തിയവരോട് ആശുപത്രിയിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവർ വിമുഖത കാണിച്ചിരുന്നുവെന്ന് മന്ത്രി കെ.ക.ശൈലജ പറഞ്ഞു.

ഫെബ്രുവരി 29-ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ (ക്യു.ആര്‍-126) വെനീസ്-ദോഹ വിമാനത്തിലാണ് യാത്ര ചെയ്തത്. 11.20ന് വിമാനം ദോഹയിലെത്തി. ഒന്നര മണിക്കൂറിന് ശേഷം ഖത്തര്‍ എയര്‍വേയ്‌സിന്റെ തന്നെ ക്യൂ.ആര്‍ 514 വിമാനത്തില്‍ കൊച്ചിയിലേക്ക് വരികയായിരുന്നു. ഈ വിമാനത്തിൽ സഞ്ചരിച്ചവർ ആരോഗ്യ വകുപ്പ് അധികൃതരെ സമീപിക്കണമെന്ന് മന്ത്രി നിർദേശം നൽകി. പത്തനംതിട്ട ജില്ല കളക്ടർ അടിയന്തര യോഗം വിളിച്ചു. രോഗികളുമായി ഇടപഴകിയിട്ടുള്ള ആളുകളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.

കൊറോണ സ്ഥിരീകരിച്ച രോഗികള്‍ സഞ്ചരിച്ച വിമാനത്തിന്റെ വിശദാംശങ്ങള്‍ ഫെബ്രുവരി 29നാണ് ഇവര്‍ വെന്നീസില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ QR 126 വെനീസ്-ദോഹ ഫ്‌ളൈറ്റില്‍ രാത്രി 11.20 നാണ് ഇവര്‍ ദോഹയിലെത്തിയത്.ദോഹയില്‍ ഒന്നര മണിക്കൂര്‍ കാത്തിരുന്നു. ശേഷം ഖത്തര്‍ എയര്‍വേയ്‌സിന്റെ QR 514 ദോഹ-കൊച്ചി ഫ്‌ളൈറ്റില്‍ രാവിലെ 8.20 ന് കൊച്ചിയിലെത്തി. കൊച്ചിയില്‍ നിന്നും സ്വകാര്യ വാഹനത്തിലാണ് ഇവര്‍ പത്തനംതിട്ട റാന്നിയിലെ വീട്ടിലെത്തിയത്. അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ആ വിവരം വിമാനത്താവളത്തില്‍ അറിയിക്കണമെന്നും പരിശോധനയ്ക്കു ശേഷം മാത്രം വേണം പുറത്തിറങ്ങാന്‍ എന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിബന്ധനകളൊന്നും പാലിക്കാന്‍ ഇവര്‍ തയ്യാറായില്ല.

അധികൃതരെ വെട്ടിച്ച് വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയ ഇവരെ സ്വീകരിക്കാന്‍ രണ്ടു ബന്ധുക്കളും എത്തിയിരുന്നു. തുടര്‍ന്ന് സ്വകാര്യ കാറില്‍ ഇവര്‍ അഞ്ചുപേരും കൂടി പത്തനം തിട്ടയിലേക്ക് തിരിക്കുകയായിരുന്നു.മാര്‍ച്ച് ഒന്നിന് രാവിലെ 8.20ഓടെ കൊച്ചിയില്‍ എത്തിയ ഇവര്‍ മാര്‍ച്ച് ആറ് വരെ പത്തനംതിട്ടയില്‍ പലഭാഗത്തുമായി സഞ്ചരിക്കുകയും നിരവധിപേരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. ഇവരെയെല്ലാം കണ്ടെത്തുക എന്ന ബുദ്ധിമുട്ടേറിയ ദൗത്യമാണ് ആരോഗ്യവകുപ്പിനെ കാത്തിരിക്കുന്നത്.

Top