കൊറോണ കണ്ണൂരില്‍ 28 കാരനായ എക്‌സൈസ് ഉദ്യോഗസ്ഥന്റെ നില ഗുരുതരം ; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍ : കണ്ണൂരില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ നില അതീവ ഗുരുതരം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. 28 കാരനായ ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് ചികിത്സയില്‍ കഴിയുന്നത്.ഇയാള്‍ക്ക് കടുത്ത ന്യൂമോണിയയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ഇയാള്‍ക്ക് എവിടെ നിന്നാണ് വൈറസ് ബാധയേറ്റതെന്ന് വ്യക്തമല്ല.

ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍ എക്‌സൈസ് ഓഫീസിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആകെ 18 ഉദ്യോഗസ്ഥരാണ് ഓഫീസില്‍ ജോലി ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് എക്‌സൈസ് ഉദ്യോഗസ്ഥനടക്കം ഏഴ് പേര്‍ക്കാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്. ആന്തൂര്‍ സ്വദേശികളായ രണ്ട് പേര്‍ക്കും, കടന്നപ്പള്ളി പാണപ്പുഴ, പയ്യന്നൂര്‍, പാപ്പിനിശ്ശേരി, മാത്തില്‍, പടിയൂര്‍, എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും വീതമാണ് കൊറോണ സ്ഥിരീകരിച്ചത്. പടിയൂര്‍ സ്വദേശിക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Top