ഇന്ത്യയിൽ കോവിഡ്‌ രോഗികൾ 90000 കടന്നു; മഹാരാഷ്ട്രയിൽ ഇന്ന്‌ മരണം 67, ഗുജറാത്തിൽ 19 ജൂൺ 30 വരെ ട്രെയിനുകൾ ഓടില്ല; ടിക്കറ്റുകൾ റദ്ദാക്കി റെയിൽവേ; ഓടുന്നത് സ്പെഷ്യൽ ട്രെയിനുകൾ മാത്രം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതര്‍ 90,000 കടന്നു. മരണം 2855 ലേറെ. മഹാരാഷ്ട്രയില്‍ രോ​ഗികള്‍ മുപ്പതിനായിരം കടന്നു. ഗുജറാത്തിലും തമിഴ്‌നാട്ടിലും പതിനായിരത്തിലേറെ. ഡൽഹി പതിനായിരത്തോടടുത്തു. ശനിയാഴ്ച രാജ്യത്ത് നാലായിരത്തിലേറെ രോ​ഗികള്‍ റിപ്പോർട്ട് ചെയ്‌തു. മഹാരാഷ്ട്രയിൽ 67 പേരും ഗുജറാത്തിൽ 19 പേരും മരിച്ചു. തമിഴ്‌നാട്ടിൽ 477 രോ​ഗികള്‍ കൂടി, മൂന്ന് മരണം. പശ്ചിമബംഗാളിൽ ഏഴുമരണം.

-●ഡൽഹി രോഹിണി ജയിലിലെ 15 തടവുകാർക്കും വാർഡനും കോവിഡ്
-● മുംബൈയിൽ രണ്ടു പൊലീസുകാർക്ക്‌ കൂടി കോവിഡ് . ഇതുവരെ 1140 പൊലീസുകാർക്ക് രോഗം
-● ഭോപ്പാലിൽ വിദേശത്തുനിന്നെത്തിയ 60 തബ് ലീഗ് പ്രവർത്തകരെ അറസ്റ്റുചെയ്തു.

Also Read-കേട്ടാൽ അറക്കുന്ന തെറി !..സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും എം.എൽ.എ.രാജി വെക്കണമെന്നും ഡിവൈഎഫ്ഐ 
അതേസമയം രാജ്യത്തെ നാലാംഘട്ട ലോക്ക് ഡൗണിൽ 12 സംസ്ഥാനങ്ങളിലെ 30 മുനിസിപ്പാലിറ്റി ഏരിയകളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്ന് സൂചന.മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഉത്തർപ്രദേശ്, തെലങ്കാന, ആന്ധ്ര പ്രദേശ്, പഞ്ചാബ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ 30 മുനിസിപ്പാലിറ്റി ഏരിയകളിലാണ് നിയന്ത്രണങ്ങൾ. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കുന്നതിന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഈ സംസ്ഥാനങ്ങളിലെ മെഡിക്കൽ ഓഫീസർമാരുമായി ചർച്ച നടത്തും.

ഗ്രേറ്റർ മുംബൈ, ഗ്രേറ്റർ ചെന്നൈ, അഹമ്മദാബാദ്, താനെ, ഡൽഹി, ഇൻഡോർ, പൂനെ, കൊൽക്കത്ത, ജയ്പൂർ, നാസിക്, ജോധ്പൂർ, ആഗ്ര, തിരുവള്ളൂർ, ഔറംഗാബാദ്, കുഡ്ഡലൂർ, ഗ്രേറ്റർ ഹൈദരാബാദ്, സൂററ്റ്, ചെങ്കൽപേട്ട്, അരിയലൂർ, ഹൗറ, കുർനൂൾ, ഭോപ്പാൽ, അമൃത്സർ, വില്ലുപുരം, വഡോദര, ഉദയ്പൂർ, പൽഘർ, ബെർഹാംപൂർ, സോലാപൂർ, മീററ്റ് എന്നിവയാണ് കടുത്ത നിയന്ത്രണങ്ങൾ വരാൻ പോകുന്ന മുനിസിപ്പാലിറ്റി ഏരിയകൾ.നാലാംഘട്ട ലോക്ക്ഡൗണിനായിട്ടുള്ള മാർഗനിർദേശങ്ങൾ ഞായറാഴ്ച പുറത്തിറക്കും. നാലാംഘട്ടലോക്ക് ഡൗൺ വേറിട്ടതായിരിക്കുമെന്ന് തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.

അതേസമയം രാജ്യത്ത് ജൂൺ 30 വരെ റെഗുലർ യാത്രാ ട്രെയിനുകൾ സർവീസ് നടത്തില്ലെന്ന് സൂചന നൽകി റെയിൽവേ. ലോക്ക്ഡൌണിന് മുമ്പ് ബുക്കുചെയ്ത ജൂൺ 30 വരെയുള്ള എല്ലാ ടിക്കറ്റുകളും റദ്ദാക്കി. മെയ് 12 മുതൽ പ്രവർത്തനം ആരംഭിച്ച ശ്രാമിക് സ്‌പെഷ്യലും ഡൽഹിയിൽനിന്ന് സർവീസ് നടത്തുന്ന 30 സ്‌പെഷ്യൽ ട്രെയിനുകളും ഒഴികെയുള്ള എല്ലാ പാസഞ്ചർ ട്രെയിനുകളും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

Top