കോവിഡ് ബാധിച്ച് മരിക്കുന്ന ക്രൈസ്തവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശൂര്‍ അതിരൂപത.

തൃശ്ശൂര്‍: കോവിഡ് ബാധിച്ച് മരിക്കുന്ന ക്രൈസ്തവരുടെ മൃതദേഹം മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശൂര്‍ അതിരൂപത.വിപ്ലവകരമായ തീരുമാനമാണ് കേരളത്തിലെ ഒരു ക്രൈസ്തവ സഭ ആദ്യമായി ഇങ്ങനെ ഒരു തീരുമാനം പുറത്തിറക്കുന്നത്.ക്രിസ്തുമത വിശ്വാസികള്‍ കോവിഡ് ബാധിച്ച് മരിച്ചാല്‍ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശൂര്‍ അതിരൂപത പറയുന്നത് . സെമിത്തേരിയിലും പള്ളി പറമ്പിലും സ്ഥലമില്ലെങ്കില്‍ സ്വന്തം വീട്ടുവളപ്പില്‍ ദഹിപ്പിക്കാമെന്നും അതിരൂപതയുടെ സര്‍ക്കുലറില്‍ പറയുന്നു.

ഒരു ക്രൈസ്തവ സഭ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കുന്നത് ഇതാദ്യമായാണ്. എന്നാല്‍ മരിച്ച ആളുടെ ബന്ധുക്കളുടെ സമ്മതത്തോടെയാകണം മൃതദേഹം ദഹിപ്പിക്കുന്നത്. അതേസമയം പരമ്പരാഗത രീതിയില്‍ സംസ്‌കരിക്കുന്നതിനെയാണ് സഭ പ്രോത്സാഹിപ്പിക്കുന്നതെന്നും അതിരൂപത വ്യക്തമാക്കി.

പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു പള്ളിയിലെ സെമിത്തേരിയിലോ അതിനും പറ്റിയില്ലെങ്കില്‍ വീട്ടുവളപ്പിലോ സംസ്‌കരിക്കാമെന്നും സര്‍ക്കുലറിലുണ്ട്. കോവിഡ് സാഹചര്യം കണക്കിലെടുത്താണിത്.

Top