ലോക്ക്‌ഡൗണ്‍ കാലത്തെ ഓണ്‍ലൈന്‍ താലികെട്ട്‌. മൊബൈലില്‍ തെളിഞ്ഞ വധുവിന്റെ ചിത്രത്തില്‍ ശ്രീജിത്ത്‌ താലി ചാര്‍ത്തി, സീമന്തരേഖയില്‍ സിന്ദൂരവും, യു.പിയിലെ വീട്ടില്‍ സ്വയം താലി ചാര്‍ത്തി അഞ്‌ജനയും

കൊച്ചി ‌: ലോക്ക്‌ഡൗണ്‍ കാലത്ത് ഓൺലൈൻ വിവാഹവും.പള്ളിപ്പാട്ടെ വീട്ടില്‍ മൊബൈലില്‍ തെളിഞ്ഞ വധുവിന്റെ ചിത്രത്തില്‍ ശ്രീജിത്ത്‌ താലി ചാര്‍ത്തി. മൂലം വിവാഹദിനത്തില്‍ വധുവിനു നാട്ടിലെത്താനായിള്ള .അതിനാൽ നിശ്‌ചയിച്ച മുഹൂര്‍ത്തത്തില്‍തന്നെ ഓണ്‍ലൈനിലൂടെ വിവാഹം നടത്തുകയായിരുന്നു . ചങ്ങനാശേരി പുഴവാത്‌ കാര്‍ത്തികയില്‍ നടേശനാചാരി-കനകമ്മ ദമ്പതികളുടെ മകന്‍ ശ്രീജിത്തിന്റെയും പള്ളിപ്പാട്‌ കൊടുന്താറ്റ്‌ പങ്കജാക്ഷനാചാരി- ശ്രീകാന്ത ദമ്പതികളുടെ മകള്‍ അഞ്‌ജനയുടെയും വിവാഹമാണ്‌ ഇന്നലെ വീഡിയോ കോളിലൂടെ നടന്നത്‌. ഉത്തര്‍പ്രദേശില്‍ ജോലി ചെയ്യുന്ന അഞ്‌ജനയ്‌ക്ക്‌ ലോക്ക്‌ഡൗണ്‍ മൂലം നാട്ടിലെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, നിശ്‌ചയിച്ച മുഹൂര്‍ത്തത്തില്‍തന്നെ വിവാഹം നടത്താനായിരുന്നു രണ്ടു വീട്ടുകാരുടെയും തീരുമാനം. പള്ളിപ്പാട്‌ മണക്കാട്ട്‌ ദേവീക്ഷേത്രത്തിനു സമീപമുള്ള ബന്ധുവീട്ടില്‍ ഇന്നലെ ഉച്ചയ്‌ക്ക്‌ 12.15നും 12.45നും മധ്യേയായിരുന്നു ഓണ്‍ലൈന്‍ വിവാഹച്ചടങ്ങ്‌.

കത്തിച്ചുവച്ച നിലവിളക്കിന്‌ മുമ്പില്‍ വിവാഹവേഷത്തിലെത്തിയ ശ്രീജിത്തും ഉത്തര്‍പ്രദേശിലെ വീട്ടില്‍ വിവാഹവേഷത്തില്‍ അഞ്‌ജനയും വിവാഹത്തിന്‌ ഒരുങ്ങിനിന്നു. അഞ്‌ജനയുടെ അച്‌ഛന്‍ പങ്കജാക്ഷനാചാരി പിടിച്ച മൊബൈലില്‍ വീഡിയോ കോള്‍ ചെയ്‌തു. മൊബൈലില്‍ അഞ്‌ജനയുടെ ചിത്രം തെളിഞ്ഞയുടന്‍ ശ്രീജിത്ത്‌ താലി ചാര്‍ത്തി. ഇതേസമയം ഉത്തര്‍പ്രദേശിലെ വീട്ടില്‍ അഞ്‌ജന സ്വയം താലി ചാര്‍ത്തി. തുടര്‍ന്ന്‌ മൊബൈലിലെ അഞ്‌ജനയുടെ ചിത്രത്തിലെ സീമന്തരേഖയില്‍ ശ്രീജിത്ത്‌ സിന്ദൂരം ചാര്‍ത്തി. പിന്നീടു ശാഖാ രജിസ്‌റ്ററില്‍ ശ്രീജിത്ത്‌ ഒപ്പുവച്ചു. ചെറിയ തോതില്‍ വിവാഹ സദ്യയും ഒരുക്കിയിരുന്നു. രണ്ടരയോടെ മാതാപിതാക്കളും ശ്രീജിത്തും ചങ്ങനാശേരിയിലെ വീട്ടിലേക്ക്‌ മടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീജിത്ത്‌ കുമ്പനാട്‌ ഇസാഫ്‌ ബാങ്ക്‌ ജീവനക്കാരനും അഞ്‌ജന ലക്‌നോവില്‍ സോഫ്‌റ്റ്‌വേര്‍ എന്‍ജിനിയറുമാണ്‌. അഞ്‌ജനയ്‌ക്കു പുറമേ അമ്മ ശ്രീകാന്ത, പത്താം ക്ലാസ്‌ വിദ്യാര്‍ഥിയായ സഹോദരന്‍ വിനയശങ്കര്‍ എന്നിവര്‍ക്കും നാട്ടിലെത്തിച്ചേരാന്‍ കഴിഞ്ഞില്ല. വിവാഹ ഒരുക്കങ്ങള്‍ക്കായി നേരത്തെ നാട്ടിലെത്തിയ പങ്കജാക്ഷനാചാരി ഇവിടെ തങ്ങുകയായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ മാതാപിതാക്കള്‍ക്കും സഹോദരനും സഹോദരന്റെ കുടുംബത്തിനുമൊപ്പമാണ്‌ ശ്രീജിത്ത്‌ വധൂഗൃഹത്തിലെത്തിയത്‌. ഇരുവരുടെയും ഏറ്റവുമടുത്ത 15 ബന്ധുക്കള്‍ മാത്രമാണ്‌ വിവാഹ ചടങ്ങില്‍ പങ്കെടുത്തത്‌.

Top