കേരളത്തിൽ ഒരു കോവിഡ് മരണം കൂടി!..

പാലക്കാട്‌: കോവിഡ് ബാധിച്ച്‌  പാലക്കാട്‌ ചികിത്സയിലായിരുന്ന  വൃദ്ധ മരിച്ചു. കടമ്പഴിപ്പുറം സ്വദേശി മീനാക്ഷിയമ്മാൾ (73) ആണ്‌ മരിച്ചത്‌.

ചെന്നൈയിൽനിന്ന്‌ മെയ്‌ 25നാണ്‌  നാട്ടിലെത്തിയത്‌.  പ്രമേഹം , ന്യൂമോണിയ എന്നീ അസുഖങ്ങൾ ഉണ്ടായിരുന്നു. ഇതോടെ സംസ്‌ഥാനത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 12 ആയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 9304 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇതുവരെ റെക്കോഡ് ചെയ്യപ്പെട്ടതില്‍ വച്ചേറ്റവും ഉയർന്ന ഒറ്റദിവസത്തെ കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,16,919 ആയി ഉയർന്നു.

ഇതിൽ 1,04,107 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 1,06,737 പേരാണ് ചികിത്സയിൽ തുടരുന്നതെന്നാണ് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ. രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും രോഗമുക്തി നേടുന്നവരുടെ എണ്ണവും ദിനംപ്രതി കൂടുന്നതാണ് രാജ്യത്ത് ആശ്വാസം നൽകുന്ന കാര്യം.

 

Top