യൂറോപ്പിൽ കൊറോണ ഭീതി,ഇറ്റലിയിൽ മരണസംഖ്യ 29. യുഎസിലും ഒരാൾ മരിച്ചു.ഇറാൻ പാർലമെന്റ് അടച്ചു. അയർലണ്ടിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു

ന്യുയോർക്ക് : അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു മരണം സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. വാഷിംഗ്ടണിലാണ് മരണം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.അതേസമയം എംപി ഉൾപ്പെടെ 43 പേർ കൊറോണ വൈറസ് (കോവിഡ് 19 ) ബാധിച്ചു മരിച്ചതോടെ, ഇറാൻ പാർലമെന്റ് അടച്ചു. വൈറസ് ബാധയിൽ മൂന്നു നഗരങ്ങൾ നിശ്ചലമായ ഇറ്റലിയിൽ മരണസംഖ്യ 29 ആയി ഉയർന്നു. ആയിരം പേർക്കു രോഗം സ്ഥിരീകരിച്ചു. ഫ്രാൻസിൽ 100 പേർക്കും. ലോകത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ ‘ഐടിബി ബെർലിൻ’ ചരിത്രത്തിൽ ആദ്യമായി ജർമനി റദ്ദാക്കി.

അസർബൈജാൻ, മെക്സിക്കോ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു. ഖത്തർ അടക്കം ഗൾഫ് രാജ്യങ്ങളിലും രോഗം പടർന്നു. വൈറസ് ബാധ സ്ഥിരീകരിക്കാത്ത ഏക ഗൾഫ് രാജ്യം സൗദി അറേബ്യയാണ്. യുഎസിൽ 22 പേർക്കു രോഗം സ്ഥിരീകരിച്ചു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ 47 മരണം കൂടി റിപ്പോർട്ട് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദക്ഷിണ കൊറിയയിൽ മരണം 17, ഇറാനിൽ മരണം 43 ; ഇന്നലെ 593 പേർക്കു കൂടി ഇറാനിൽ രോഗം സ്ഥിരീകരിച്ചു. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗബാധിതർ ദക്ഷിണ കൊറിയയിലാണ്–3150.ഉംറ തീർഥാടനം നിർത്തിവച്ചിരിക്കുകയാണെന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും മക്ക, മദീന നഗരങ്ങളിലേക്കു പ്രവേശനമില്ലെന്നും സൗദി വ്യക്തമാക്കി.

അമേരിക്കയിൽ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വ്യക്തമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങളെ കാണും.അയർലണ്ടിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു.ഒരു പുരുഷനാണ് അയർലണ്ടിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് .അയർലന്റിലെ ഈസ്റ്റേൺ ഭാഗത്തുള്ള പുരുഷനാണ് രോഗം എന്നും ഹെൽത്ത് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് വെളിപ്പെടുത്തി .ഇറ്റലിയിലെ രോഗബാധിത പ്രദേശത്തുനിന്ന് വന്ന പുരുഷനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് .ചീഫ് മെഡിക്കൽ ഓഫീസർ ടോണി കൊഹ്‌ലാൻ പറഞ്ഞത് രോഗം പ്രതീഷിച്ചിരുന്നതായിരുന്നു എന്നും കൊറോണ രോഗം വന്നിട്ടുണ്ടെകിൽ അതിനെ നേരിടാനുള്ള മുൻകരുതലുകൾ എടുത്തിരുന്നു എന്നുമാണ് .ഹെൽത് ഡിപ്പാർട്ട്മെന്റ് ജനുവരിമുതൽ കൃത്യമായി മോണിറ്റർ ചെയ്യുകയറും വേണ്ട മുൻകരുതലുകൾ എടുക്കുകയും ചെയ്തിട്ടുണ്ട് .

Top