ഭീതി നിറച്ച് ബ്ലാക്ക് ഫംഗസ് :ഇതുവരെ രോഗം സ്ഥിരീകരിച്ചത് 5424 പേർക്ക് ;4556 പേർക്കും രോഗം ബാധിച്ചത് കോവിഡ് അനുബന്ധമായി

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിയ്ക്കുകയാണ്. കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ് രോഗവും അങ്ങോളമിങ്ങോളമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 5,424 പേരിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.രോഗം ബാധിച്ചവരിൽ 4,556 പേർക്കും കൊവിഡ് അനുബന്ധമായാണ് അസുഖം വന്നതെന്ന് ആരോഗ്യമന്ത്രി ഡോക്ടർ ഹർഷ് വർധൻ പറഞ്ഞു.

കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഉൾപ്പെടെ 18 സംസ്ഥാനങ്ങളിൽ രോഗം കണ്ടെത്തി. അസുഖബാധിതരിൽ 55 ശതമാനവും പ്രമേഹ രോഗികൾ ആണെന്നും വ്യക്തമാക്കി.

അതേസമയം ബ്ലാക്ക് ഫംഗസ് ഏറ്റവും കൂടുതൽ വ്യാപിച്ചത് പുരുഷൻമാരിലെന്ന് പഠന റിപ്പോട്ടുകൾ . രോഗം ബാധിച്ചവരിൽ 70 ശതമാനവും പുരുഷൻമാരാണെന്നാണ് കണ്ടെത്തൽ.

‘മുകോർമൈകോസിസ് കൊവിഡ് 19’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ രോഗം ബാധിച്ച 101 പേരിൽ 79 പേരും പുരുഷൻമാരായിരുന്നു. ഇതിൽ പ്രമേഹ രോഗികൾക്കാണ് രോഗസാധ്യതയെന്നും പറയുന്നു.

Top