ഇൻഡോർ ഷൂട്ടിംഗിന് പോലും അനുമതിയില്ല, മലയാള സിനിമകളുടെ ചിത്രീകരണം കേരളത്തിന് പുറത്തേക്ക് :ഇതുവരെ സംസ്ഥാനത്ത് പുറത്തേക്ക് മാറ്റിയത് ഏഴ് മലയാള സിനിമകൾ

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാലത്തിൽ സിനിമകളുടെ ഇൻഡോർ ഷൂട്ടിംഗിന് പോലും അനുമതി കിട്ടാതെ വന്നതോടെ മലയാള സിനിമകളുടെ ചിത്രീകരണം കേരളത്തിന് പുറത്തേക്ക് മാറ്റുന്നു. അനുമതി ലഭിക്കാതെ വന്നതോടെ ഇതുവരെ ഏഴ് മലയാള സിനിമകളുടെ ചിത്രീകരണമാണ് തമിഴ്നാട്ടിലേക്കും തെലങ്കാനയിലേക്കും മാറ്റിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമാ ചിത്രീകരണം പുനരാരംഭിക്കാൻ കേരളത്തിൽ അനുമതി നൽകണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

കേരളത്തിൽ അനുമതി ലഭിക്കാതെ വന്നതിനെ തുടർന്ന് പൃഥിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് വ്യാഴാഴ്ച ഹൈദരാബാദിൽ ആരംഭിക്കും. കേരളത്തിൽ തന്നെ ഷൂട്ടിംഗ് നടത്താൻ പരമാവധി ശ്രമിച്ചെന്നും എന്നാൽ ഒരു വഴിയുമില്ലാതെയാണ് അവസാനം ഹൈദരാബാദിലേക്ക് മാറ്റേണ്ടി വന്നതെന്നും നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.

Top