രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച മലയാളി യുവതിയ്ക്ക് വീണ്ടും കോവിഡ് ;വൈറസ് സ്ഥിരീകരിച്ചത് തൃശൂർ സ്വദേശിനിയ്ക്ക്

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്ത് ആദ്യമായി കോവിഡ് ബാധിച്ച മെഡിക്കൽ വിദ്യാർഥിനിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. തൃശൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെൺകുട്ടി ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കു വേണ്ടി പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം യുവതിയ്ക്ക് രോഗലക്ഷണങ്ങളില്ലെന്ന് തൃശൂർ ഡിഎംഒ അറിയിച്ചു.

തൃശൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഇപ്പോൾ. കഴിഞ്ഞ വർഷം ജനുവരി 30നാണ് ചൈനയിലെ വുഹാനിൽ നിന്ന് എത്തിയ പെൺകുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യത്തെ കോവിഡ് കേസുമായിരുന്നു ഇത്.

Top