നിസാരമെന്ന് തോന്നുന്ന പലതുമാണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങൾ :മുഖത്ത് എവിടെയെങ്കിലും സ്പർശന ശേഷി കുറയുന്നതായോ വായ്ക്കുള്ളിൽ നിറം മാറ്റമോ അനുഭവപ്പെട്ടാൽ ചികിത്സ തേടണം ;സ്വയം ചികിത്സ അപകടമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിയ്ക്കുന്നതിനിടയിൽ രാജ്യത്ത് അങ്ങോളമിങ്ങോളമായി ബ്ലാക്ക് ഫംഗസ് ബാധയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.ബ്ലാക്ക് ഫംഗസ് ബാധക്കെതിരെ കർശന മുന്നറിയിപ്പുകളുമായി കേന്ദ്ര ആരോഗ്യ സമിതി.

ബ്ലാക്ക് ഫംഗസ് ബാധയെ മറ്റ് രോഗങ്ങളെ കാണുന്നതുപോലെ നിസാരമായി കാണരുതെന്നും സ്വയം ചികിത്സ അപകടകരമാണെന്നും വൈദ്യ സഹായം ഉറപ്പാക്കണമെന്നും സമിതി അധ്യക്ഷൻ ഡോ.ഗുലേറിയ അറിയിച്ചു.

കോവിഡ് ചികിത്സിച്ച് ഭേദമായവരിൽ കാണുന്ന വിട്ടുമാറാത്ത തലവേദനയും മുഖത്തിന്റെ ഒരു ഭാഗത്ത് കാണുന്ന വീക്കവും ബ്ലാക്ക് ഫംഗസിന്റെ രോഗലക്ഷണങ്ങൾ.രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണമെന്നും ഡോ. ഗുലേറിയ നിർദേശിച്ചു.

മുഖത്ത് എവിടെയെങ്കിലും സ്പർശന ശേഷി കുറയുന്നതായോ, വായ്ക്കുള്ളിൽ നിറം മാറ്റമോ മൂക്കടപ്പ് ശക്തമായി പുറത്തേക്ക് ചീറ്റാൻ തോന്നിയാലും അനുഭവപ്പെട്ടാൽ ചികിത്സ തേടണം. ഇവ ആദ്യ ലക്ഷണമായി കാണണം. പല്ലുകൾ ഇളകുന്നതായി തോന്നിയാലും ഡോക്ടറെ കാണണമെന്നും ഡോ ഗുലേറിയ നിർദേശം നൽകി.

Top