കോവിഡ് രോഗികളിൽ പകുതിയിലധികം പേരം മരിക്കുന്നത് ദ്വിതീയ ബാക്ടീരിയയും ഫംഗസ് അണുബാധയും മൂലമെന്ന് ഐ.സി.എം.ആർ പഠനം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് ബാധിച്ചവരിൽ പകുതിയിലധികം പേരും മരിക്കുന്നത് ദ്വിതീയ ബാക്ടീരിയയും ഫംഗസ് അണുബാധയും ബാധിച്ചെന്ന് ഐ സി എം ആർ പഠനം. മറ്റൊരു അണുബാധയുടെ ചികിത്സയ്ക്കിടെയോ അതിനുശേഷമോ സംഭവിക്കുന്ന ഒന്നാണ് ദ്വിതീയ അണുബാധ.

പഠനത്തിനായി ഐ സി എം ആർ എടുത്ത 17,534 കൊവിഡ് രോഗികളിൽ 3.6 ശതമാനം പേർക്ക് ദ്വിതീയ ബാക്ടീരിയ ഉണ്ടായിരുന്നു. രോഗം ബാധിച്ചവരിൽ പകുതിയിലധികം പേർക്കും ജീവൻ നഷ്ടമായി. സാധാരണ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ കഴിയാത്ത അണുക്കൾ ഉള്ളതിനാൽ പല രോഗികൾക്കും ശക്തമായ ആന്റിബയോട്ടിക്കുകൾ ഈ ഘട്ടത്തിൽ ആവശ്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

ആന്റി ബയോട്ടിക്കുകളുടേയും സൂപ്പർബഗുകളുടേയും അമിത ഉപയോഗം രോഗിയുടെ ആരോഗ്യനില വഷളാക്കാൻ സാദ്ധ്യതയുണ്ടെന്നും കണ്ടെത്തലുണ്ട്. ഇത്തരം മരുന്നുകളുടെ ഉപയോഗം മാരകമാണെന്ന് ഐ സി എം ആർ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

വൈറസ് ബാധിച്ച പകുതിയിലധം ആളുകൾക്കും കൊവിഡാനന്തര രോഗങ്ങൾ പിടിപെടുകയോ മരണപ്പെടുകയോ ചെയ്യുന്നതായാണ് പഠനത്തിൽ വ്യക്തമായിരിക്കുന്നത്.

കോവിഡ് ബാധിതർക്ക് സാധാരണ ആന്റിബയോട്ടിക്കുകളേക്കൊൾ ശക്തിയുളള മരുന്നാണ് കൊടുക്കുന്നത്. ഇതിലൂടെ മാത്രമേ വൈറസിനെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കൂവെന്നാണ് കണ്ടെത്തൽ. കൊവിഡ് ബാധിച്ച് ഏറെകാലം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് മാത്രമേ ഇത്തരം ആന്റി ബയോട്ടിക്കുകൾ നൽകാറുള്ളൂ.

ബ്ലാക്ക് ഫംഗസ് ഉൾപ്പടെയുളള രോഗങ്ങൾ പിടിപ്പെടുന്നതിനും ആന്റിബയോട്ടിക്കുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്. ബാക്ടീരിയകളും ഫംഗസുകളും നിരന്തരമായി മനുഷ്യശരീരത്തെ ആക്രമിക്കാറുണ്ടെന്ന് ഐ സി എം ആറിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കി.

Top